വിദ്യാര്‍ഥികളെ പ്രലോഭിപ്പിച്ച് ലൈംഗിക വേഴ്ച നടത്തിയ അധ്യാപിക അറസ്റ്റില്‍

Sunday December 25th, 2016
2
Representational image

വാഷിംഗ്ടണ്‍: മദ്യവും ഭക്ഷണവും സ്വന്തം കാര്‍ ഡ്രൈവ് ചെയ്യാന്‍ അവസരവും വാഗ്ദാനം നല്‍കി 15, 16 വയസ്സുള്ള മൂന്ന് വിദ്യാര്‍ത്ഥികളെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചെന്ന കേസില്‍ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ ലൂസിയാനയിലുള്ള ഹൗമ നഗരത്തിലാണ് സംഭവം.
ഹെയ്ദി എം ദൊമാന്‍ഗ് എന്ന അധ്യാപികയാണ് അറസ്റ്റിലായത്. ഇവരുടെ വീടിനടുത്തുള്ള മൂന്ന് വിദ്യാര്‍ത്ഥികളുമായി പല തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന കേസിലാണ് അറസ്റ്റ്. പല വാഗ്ദാനങ്ങളും നല്‍കിയാണ് കുട്ടികളെ ഇവര്‍ വശത്താക്കിയതെന്ന് പൊലീസ് പറഞ്ഞു. മദ്യം നല്‍കിയും ഭക്ഷണം നല്‍കിയും കാര്‍ ഡ്രൈവ് ചെയ്യാന്‍ നല്‍കിയുമാണ് കുട്ടികളെ സ്വന്തം വീട്ടിലേക്ക് ഇവര്‍ കൊണ്ടു പോയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് പറഞ്ഞു.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം