വാടകവീട്ടില്‍ അനാശാസ്യം; ദമ്പതികളടക്കം നാല് പേര്‍ പിടിയില്‍

Friday January 17th, 2014

SEX racket 1ചേര്‍ത്തല: വാടക വീട്ടില്‍ പ്രവര്‍ത്തിക്കുന്ന അനാശാസ്യ കേന്ദ്രത്തില്‍ നടത്തിയ പോലീസ് റെയ്ഡില്‍  ദമ്പതികളടക്കം നാലുപേര്‍ പിടിയിലായി. കായംകുളം കൃഷ്ണപുരം സ്വദേശി തെക്കേതറയില്‍ നവാസ്(42) ഭാര്യ അനിത (35), കൂടാതെ 24ഉം 25ഉം വയസുള്ള  മറ്റ് രണ്ടു യുവതികളെയുമാണ്  പോലീസ് പിടികൂടിയത്. ചേര്‍ത്തല കെ.വി.എം ആശുപത്രിക്കു സമീപം നവാസും ഭാര്യയും ചേര്‍ന്നെടുത്ത വാടക വീട്ടില്‍ വച്ചായിരുന്നു അനാശാസ്യം. വീട് വാടകക്കെടുത്ത ശേഷം ഹോം നഴ്‌സിംഗിന്റെ മറവില്‍ യുവതികളെ കൊണ്ടുവന്ന് അനാശാസ്യപ്രവര്‍ത്തനം നടത്തിവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. ആളുകളുടെ പോക്കുവരവ് ശ്രദ്ധയില്‍പ്പെട്ട  ചില നാട്ടുകാര്‍  നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. നടത്തിപ്പുകാരായ ദമ്പതികളെ  പോലീസ് കോടതിയില്‍ ഹാജരാക്കി. യുവതികളെ ആലപ്പുഴ റസ്‌ക്യൂ ഹോമിലേക്കു മാറ്റി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം