തലൈവിക്ക് നിത്യനിന്ദ്ര

Wednesday December 7th, 2016
2

jayalalithaചെന്നൈ: തമിഴ് രാഷ്ട്രീയത്തില്‍ ഒരു യുഗത്തിന് അന്ത്യം കുറിച്ച് പുരട്ച്ചി തലൈവി കുമാരി ജയലളിത ഓര്‍മയായി. മറീന ബീച്ചില്‍ എം.ജി.ആര്‍ സ്മാരകത്തോട് ചേര്‍ന്നാണ് ജയയെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചത്. ചന്ദനത്തടിയില്‍ തീര്‍ത്ത പേടകത്തിലാണ് മൃതദേഹം അടക്കം ചെയ്തത്. ഹിന്ദു ആചാരപ്രകാരമുള്ള അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത് തോഴി ശശികലയായിരുന്നു. വൈകുന്നേരം 6.05 ഓടെ മൃതദേഹം അടക്കം ചെയ്തു.

അമ്മയെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യോപചാരമര്‍പ്പിക്കാനുമായി എത്തിയ ജനസഹസ്രങ്ങളെ നിയന്ത്രിക്കാനാവാതെ അധികൃതര്‍ കുഴങ്ങി. വൈകീട്ട് 5.30നായിരുന്നു സംസ്‌കാര ചടങ്ങുകള്‍. രാവിലെ മുതല്‍ പൊതു ദര്‍ശനത്തിന് വെച്ച രാജാജി ഹാളില്‍ നിന്നും വന്‍ജനാവലിയുടെ അകമ്പടിയോടെ വിലാപയാത്രയായാണ് മറീനബീച്ചിലേക്ക് മൃതദേഹം എത്തിച്ചത്. ഉച്ചത്തില്‍ നിലവിളിച്ചാണ് തമിഴ് മക്കള്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത്. ജയലളിതക്ക് ജനമനസിലെ സ്വാധീനം തെളിയിക്കുന്നതായിരുന്നു മറീന ബീച്ചിന് ചുറ്റുമുണ്ടായ മനുഷ്യക്കടല്‍. പതിനായിരങ്ങളാണ് തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മറീന ബീച്ച് ലക്ഷ്യമാക്കി എത്തിയത്. എം.ജി.ആറിന്റെ മൃതദേഹം സംസ്‌കരിച്ച അണ്ണാ സ്‌ക്വയറില്‍ തന്നെയും അടക്കം ചെയ്യണമെന്ന ജയലളിതയുടെ അന്ത്യാഭിലാഷമാണ് അവിടെ തന്നെ സംസ്‌കരിക്കാന്‍ കാരണം.

രാഷ്ട്രപത്രി പ്രണബ് കുമാര്‍ മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കം രാജ്യത്തെ രാഷ്ട്രീയ, സാസ്‌കാരിക, ഭരണ രംഗത്തെ പ്രമുഖര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്ന് ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നേതൃത്വത്തിലുള്ള സംഘം സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു. ഗവര്‍ണറെ കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരും എത്തി. സ്വവസതിയായ പോയസ് ഗാര്‍ഡനില്‍നിന്നു രാജാജി ഹാളിലേക്ക് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഭൗതിക ശരീരം എത്തിച്ചത്. മുഖ്യമന്ത്രി പനീര്‍ ശെല്‍വമാണ് ആദ്യം അന്തിമോപചാരം അര്‍പ്പിച്ചത്. ജയലളിതയോടുള്ള ആദരസൂചകമായി രാഷ്ട്രപതി ഭവനിലും രാജ്ഭവനിലും ദേശീയപതാക പാതി താഴ്ത്തിക്കെട്ടി. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മരണത്തില്‍ അനുശോചനം അര്‍പ്പിച്ച ശേഷം പാര്‍ലമെറിന്റെ ഇരുസഭകളും ചൊവ്വാഴ്ച പിരിഞ്ഞു.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം