സെല്‍ഫിയെടുക്കുന്നതിനിടെ യുവതിയെ മുതല കടിച്ചു

Monday January 2nd, 2017

ബാങ്കോക്ക്: സെല്‍ഫിയെടുക്കുന്നതിനിടെ ഫ്രഞ്ച് വിനോദ സഞ്ചാരിക്ക് മുതലയുടെ കടിയേറ്റു. തായ്‌ലന്‍ഡിലെ ഖോയായ് ദേശിയ പാര്‍ക്കിലായിരുന്നു സംഭവം. ഭര്‍ത്താവിനൊനൊപ്പം മുതലയെ പശ്ചാത്തലമാക്കി സെല്‍ഫിയെടുക്കുന്നതിനിടെ 44 കാരിയായ സ്ത്രീയെ കുളത്തിലെ മറ്റൊരു മുതല കടിക്കുകയായിരുന്നു.

കാലില്‍ കടിയേറ്റ യുവതിയെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി ഉടന്‍ അടുത്ത ആശുപത്രിയില്‍ എത്തിച്ചു. സ്ത്രീയുടെ പരിക്ക് ഗുരുതരമല്ലെന്നാണു സൂചന. മുതലയുടെ പല്ല് യുവതിയുടെ കാലില്‍ ആഴ്ന്നിറങ്ങിയ ചിത്രം പുറത്ത് വന്നിട്ടുണ്ട്. മുതലക്കുളത്തിലേക്ക് കടക്കരുതെന്ന ബോര്‍ഡ് വഴിയരികില്‍ സ്ഥാപിച്ചിരുന്നു. യുവതി ഇത് അനുസരിച്ചില്ലെന്ന് പാര്‍ക്ക് അധികൃതര്‍ പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം