കേരളത്തില്‍ എസ്.ഡി.പി.ഐ-എസ്.പി സഖ്യം; പൂഞ്ഞാറില്‍ പി സി ജോര്‍ജിന് പിന്തുണ

Saturday April 16th, 2016
2

SDPI SP frontകോഴിക്കോട്: അഴിമതികളിലും കോര്‍പ്പറേറ്റ് പ്രീണനത്തിലും പരസ്പരം സഹകരിക്കുന്ന ഭരണപ്രതിപക്ഷ മുന്നണികള്‍ക്കും വര്‍ഗീയത വളര്‍ത്തി നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി മുന്നണിക്കും ബദലായി ജനപക്ഷ രാഷ്ട്രീയം ഉയര്‍ത്തി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയും സമാജ്‌വാദി പാര്‍ട്ടിയും (എസ്.ഡി.പി.ഐ-എസ്.പി സഖ്യം) തീരുമാനിച്ചു. എസ്.ഡി.പി.ഐ-എസ്.പി സഖ്യം എന്ന പേരിലാണ് സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുക. കോട്ടയം പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന പി.സി.ജോര്‍ജ്ജിനെ പിന്തുണക്കാനും സഖ്യം തീരുമാനിച്ചു. സമാജ്‌വാദി സംസ്ഥാന പ്രസിഡന്റ് എന്‍.ഒ.കുട്ടപ്പന്‍ കുന്നത്തുനാട് മണ്ഡലത്തിലും സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഉമ്മര്‍ ചേലക്കോട് ഏറനാട് മണ്ഡലത്തിലും എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറര്‍ ജലീല്‍ നീലാമ്പ്ര മലപ്പുറത്തും ജനവിധി തേടും. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് എസ്.പിയുടെയും എസ്.ഡി.പി.ഐയുടെയും ദേശീയ നേതാക്കള്‍ കേരളത്തിലെത്തും.

ബി.ജെ.പി മുന്നോട്ടു വെക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തിനെതിരേ ദേശീയ തലത്തില്‍ തന്നെ ശക്തമായ പ്രതിരോധം ഉയര്‍ത്തുന്ന സമാജ്‌വാദി പാര്‍ട്ടിയും പാര്‍ശ്വവല്‍കൃത ജനതയുടെ രാഷ്ട്രീയ അധികാരം ഉറപ്പുവരുത്തുന്നതിന് ക്രിയാത്മകമായി ഇടപെട്ടുകൊണ്ടിരിക്കുന്ന എസ്.ഡി.പി.ഐയും തമ്മില്‍ സഖ്യത്തിലേര്‍പ്പെടുന്നത് അടിസ്ഥാന ജനവിഭാഗത്തിന്റെ വിമോചന ശ്രമങ്ങള്‍ക്ക് കരുത്തുപകരുമെന്ന്് സഖ്യം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാരിനെതിരേ ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ഇടപെട്ട അഴിമതി പുറത്തുവന്നപ്പോഴും അതിനോട് സി.പി.എം നേതൃത്വം കൊടുക്കുന്ന ഇടതുമുന്നണി സ്വീകരിച്ച സമീപനം സംശയാസ്പദമായിരുന്നുവെന്നും നേതാക്കള്‍ ആരോപിച്ചു. വിലക്കയറ്റവും തൊഴിലില്ലായ്മയും കേരളീയ ജീവിതത്തെ സാരമായി ബാധിച്ചപ്പോഴും ജനങ്ങള്‍ക്ക് വേണ്ടി ഇടപെടാനോ സര്‍ക്കാരില്‍ പ്രശ്‌നപരിഹാരത്തിന് സമ്മര്‍ദ്ദം ചെലുത്താനോ പ്രതിപക്ഷത്തിന് സാധിച്ചില്ല. തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്ന ആകര്‍ഷകവും മനോഹരവുമായ മുദ്രാവാക്യങ്ങള്‍ക്കപ്പുറം ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ക്രിയാത്മക നടപടികള്‍ സ്വീകരിക്കാന്‍ ഭരണപ്രതിപക്ഷ കക്ഷികള്‍ക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല പലപ്പോഴും കോര്‍പ്പറേറ്റ് പക്ഷത്ത് നിലയുറപ്പിക്കുന്നതിനാണ് ഇരുമുന്നണികളും പ്രഥമ പരിഗണന നല്‍കിയിട്ടുള്ളത്.
ഈ ജനവിരുദ്ധ മുന്നണികള്‍ക്കെതിരേയുള്ള ജനപക്ഷ ബദലാണ് എസ്.ഡി.പി.ഐ-എസ്.പി സഖ്യം. മുന്നണികളുടെ ജനവിരുദ്ധതയിലും പരസ്പര സഹകരണത്തിലും നിരാശരായ സാധാരണക്കാരുടെ പ്രതീക്ഷയും ആവേശവുമായി എസ്.ഡി.പി.ഐ-എസ്.പി സഖ്യം മാറുമെന്നും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. കെ.എം. അഷ്‌റഫ് (സംസ്ഥാന പ്രസിഡന്റ്, എസ്.ഡി.പി.ഐ) ജോ ആന്റണി (ദേശീയ സെക്രട്ടറി, കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് മെമ്പര്‍, എസ്.പി) എന്‍.ഒ. കുട്ടപ്പന്‍ (സംസ്ഥാന പ്രസിഡന്റ്, എസ്.പി) എം.കെ. മനോജ്കുമാര്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി, എസ്.ഡി.പി.ഐ) പി. അബ്ദുല്‍ ഹമീദ് (സംസ്ഥാന ജനറല്‍ സെക്രട്ടറി, എസ്.ഡി.പി.ഐ) പി. സുകേഷന്‍ നായര്‍ (സംസ്ഥാന വൈസ് പ്രസിഡന്റ്, എസ്.പി) പങ്കെടുത്തു.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/sdpi-sp-allinace-kerala">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം