ഇരുമുന്നണികളുടെയും സംഘപരിവാര ദാസ്യവേലക്ക് കടിഞ്ഞാണിടാന്‍ എസ്.ഡി.പി.ഐ

Friday September 22nd, 2017
2

വേങ്ങര: കേരളത്തിലെ ഇടത് വലത് മുന്നണികള്‍ സ്വീകരിക്കുന്ന സംഘപരിവാര ദാസ്യവേലക്ക് കടിഞ്ഞാണിടാനൊരുങ്ങി വേങ്ങരയില്‍ എസ്.ഡി.പി.ഐ. വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെട്ടതോടെ തിരഞ്ഞെടുപ്പ് പ്രചരണം എന്തായിരിക്കുമെന്നും തീരുമാനിച്ചിരുന്നു. സര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍ വിവരിച്ച് ഇടതും ഇടത് ഭരണത്തിന്റെ ദുഷ്ടതകള്‍ ലാക്കാക്കി യു.ഡി.എഫും തിരഞ്ഞെടുപ്പ് കരുനീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഇരുമുന്നണികളുടെയും തിരഞ്ഞെടുപ്പ് അജണ്ടകളെ തകിടംമറിച്ച് എസ്.ഡി.പി.ഐ രംഗത്തെത്തിയത്.
സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഇരുമുന്നണികളും ആശയക്കുഴപ്പത്തിലായിരിക്കെ വിജ്ഞാപനത്തിന്റെ തൊട്ടുമുന്നത്തെ ദിവസം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ഗോദയിലിറങ്ങിയ എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പില്‍ സംഘപരിവാര ദാസ്യവേലക്കെതിരെ ശക്തമായ പ്രചരണം നടത്തുമെന്നും പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ഭരണനേട്ട കോട്ടങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം ആര്‍.എസ്.എസിനെ പ്രതിരോധിക്കാന്‍ തങ്ങള്‍ മാത്രമാണുള്ളതെന്ന പ്രചരണമാണ് ഇടതും സി.പി.എമ്മും നടത്തിയത്. ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംഘപരിവാരത്തിനെതിരായ നിലപാടുകള്‍ മാത്രമാണ് പ്രഖ്യാപിച്ചത്. ഇടത് ഭരണത്തിലെ ദുഷ്ടതകള്‍ ആയുധമാക്കാനുറച്ച മുസ്ലിംലീഗും യു.ഡി.എഫും ഇടതിനുമപ്പുറം ന്യൂനപക്ഷവേട്ടയും മുസ്ലിംപീഡനവും ചര്‍ച്ച ചെയ്താണ് കണ്‍വന്‍ഷന്‍ നടത്തിയത്.
അതെ സമയം, കാസര്‍കോഡ് റിയാസ് മൗലവി വധം, കൊടിഞ്ഞി ഫൈസല്‍ വധം, ഡോ.ഹാദിയ കേസ്, ഇസ്ലാമിക പ്രബോധകര്‍ക്കെതിരെ നടന്ന ആര്‍.എസ്.എസ് ആള്‍ക്കൂട്ട ആക്രമങ്ങള്‍ തുടങ്ങി സംഘപരിവാരം നടത്തുന്ന വിദ്വേഷ, വിധ്വംസക രാഷ്ട്രീയത്തിനെതിരെ ഇരുമുന്നണികളും സ്വീകരിക്കുന്ന നിസ്സംഗതയും സംഘപരിവാര ദാസ്യവും ആയുധമാക്കിയാണ് എസ്.ഡി.പി.ഐ പ്രചരണം തുടങ്ങിയത്.
വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിന് വ്യാപാരഭവനില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനോടെ പരസ്യപ്രചരണത്തിന് തുടക്കം കുറിക്കുന്ന എസ്.ഡി.പി.ഐ ന്യൂനപക്ഷ നിലനില്‍പിനായുള്ള പോരാട്ടമാണ് നടത്തുന്നതെന്ന് നേതാക്കള്‍ വ്യക്തമാക്കി. വെള്ളിയാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം