എം എം അക്ബറിനെതിരായ നടപടി സാമൂഹിക പ്രത്യാഘാതമുണ്ടാക്കും: എസ്.ഡി.പി.ഐ

Sunday January 8th, 2017

തിരുവനന്തപുരം: സ്ഥിരീകരിച്ചിട്ടില്ലാത്ത മാധ്യമകഥകളുടെ പേരില്‍ നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന പീസ് സ്‌കൂളില്‍ റെയ്ഡ് നടത്തുകയും മത പ്രബോധകനായ എം എം അക്ബറിനെ വേട്ടയാടുകയും ചെയ്യുന്ന പോലീസ് നടപടി ഗുരുതരമായ സാമൂഹിക പ്രത്യഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ മുന്നറിയിപ്പ് നല്‍കി. വിവിധ മത, സാമൂഹിക, രാഷ്ട്രീയ മേഖലയിലുള്ളവരും പി.ജയരാജന്‍ ഉള്‍പടെയുള്ള സി.പി.എം നേതാക്കളും പരാതി നല്‍കിയിട്ടും, ആര്‍.എസ്.എസ് കേരളത്തില്‍ വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന ആയുധ പരിശീലനങ്ങള്‍ക്കെതിരേ നാളിതുവരെയായി ഒരുനടപടിയും സ്വീകരിക്കാന്‍ പോലിസ് തയ്യാറായിട്ടില്ല.

മുസ്‌ലിം സ്ഥാപനങ്ങള്‍ക്കും മത പ്രബോധകര്‍ക്കും എതിരായ ഭരണകൂട വേട്ട അവസാനിപ്പിക്കണം എന്ന് ആവശ്യപെട്ടു മുസ്‌ലിം നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടതിനു പിന്നാലെ തന്നെ പീസ് സ്‌കൂളില്‍ നടന്ന റെയ്ഡ് സമുദായത്തിനോടുള്ള വെല്ലുവിളിയാണ്. ഇടത് ഭരണകൂടം മുസ്‌ലിം-ദലിത് വിരുദ്ധ നിലപാടുകള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ശക്തമായ ബഹുജന പ്രക്ഷോഭങ്ങള്‍ പിണറായി സര്‍ക്കാരിന് നേരിടേണ്ടി വരുമെന്നും അജ്മല്‍ ഇസ്മായില്‍ വ്യക്തമാക്കി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം