ഫൈസല്‍ വധം; പിണറായി പക്ഷപാതിത്വം അവസാനിപ്പിക്കണമെന്ന് തുളസീധരന്‍ പള്ളിക്കല്‍

Thursday March 16th, 2017
2

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പക്ഷപാതപരമായി പെരുമാറരുതെന്നും പൗരന്മാരോട് വിവേചനം കാണിക്കരുതെന്നും എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. കൊടിഞ്ഞിയില്‍ ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയ ഫൈസലിന്റെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു എസ്.ഡി.പി.ഐ നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫൈസലിന്റെ കുടുംബത്തിന് നഷ്്ടപരിഹാരം നല്‍കാന്‍ കീഴ്‌വഴക്കമില്ലെന്ന് നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രി രണ്ടാം മാറാട് കേസില്‍ കൊല ചെയ്യപ്പെട്ട ആര്‍.എസ്.എസ്സുകാര്‍ക്കും നാദാപുരത്തെ ഷിബിനും കണ്ണൂരിലെ പുഷ്പനും നഷ്ടപരിഹാരം നല്‍കിയത് ഏത് കീഴ്‌വഴക്കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കളവ് പറഞ്ഞ് മുഖ്യമന്ത്രി മുഖ്യമന്ത്രി കേരള ജനതയെ കബളിപ്പിക്കുകയാണെന്നും ഫൈസലിന്റെ ഘാതകര്‍ക്ക് പെട്ടെന്ന് ജാമ്യം ലഭിക്കാന്‍ അനുകൂല നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ കുടുംബത്തിന് നഷ്ടപരിഹാരം നിഷേധിക്കുന്നത് സംഘി മനസ്സുകളെ സന്തോഷിപ്പിച്ച് തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനാണെന്നും തുടര്‍ന്ന് സംസാരിച്ച മൂവ്വാറ്റുപുഴ അഷ്‌റഫ് മൗലവി കുറ്റപ്പെടുത്തി. സി.പി.എം ഒരു ഭാഗത്ത് വരുന്ന രാഷ്്ട്രീയ സംഘര്‍ഷങ്ങള്‍ നാദാപുരത്തും താനൂരുമാകുമ്പോള്‍ കലാപത്തിന്റെ സ്വഭാവം കൈവരിക്കുന്നത് എന്ത് കൊണ്ടാണെന്ന് സി.പി.എം ഗൗരവമായി ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനറല്‍ സെക്രട്ടറി അജ്്മല്‍ ഇസ്്മായീല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ പി.കെ. ഉസ്മാന്‍, റോയ് അറക്കല്‍, ജില്ലാ വൈസ് പ്രസിഡന്റ് വേലുശ്ശേരി അബ്ദുസ്സലാം സംസാരിച്ചു. രാവിലെ 11 മണിക്ക് പ്രസ് ക്ലബ്ബ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ചിന് സംസ്ഥാന സമിതിയംഗം എ.കെ. സലാഹുദ്ദീന്‍, ജില്ലാ ഭാരവാഹികളായ കുന്നില്‍ ഷാജഹാന്‍, ജലീല്‍ കടയ്ക്കല്‍, അന്‍സാരി ഏനാത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം