എസ്.എസ്.എല്‍.സി, പ്ലസു പരീക്ഷക്ക് കുട്ടികളെ എത്തിക്കാന്‍ സ്‌കൂളുകള്‍ സംവിധാനമൊരുക്കണം

Thursday May 21st, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാര്‍ പുറത്തിറക്കി. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുന്നത്. സ്‌കൂളുകള്‍ പരീക്ഷക്ക് മുമ്പ് ഫയര്‍ ഫോഴ്‌സ് അണുവിമുക്തമാക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ ഉണ്ടാകില്ല. കുട്ടികളെ എത്തിക്കുന്നതിന് സ്‌കൂളുകള്‍ സംവിധാനം ഒരുക്കണമെന്നാണ് നിര്‍ദ്ദേശം. എല്ലാ സ്‌കൂളുകളിലും സാനിറ്റൈസര്‍ വിദ്യാഭ്യാസവകുപ്പ് തന്നെ എത്തിക്കും. കുട്ടികളെ തെര്‍മല്‍ സ്‌കാനിംഗ് നടത്തിയ ശേഷമായിരിക്കും പരീക്ഷ ഹാളില്‍ പ്രവേശിപ്പിക്കുക. പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം നല്‍കുമെന്നും വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

കേന്ദ്രത്തിന്റെ അനുമതി കിട്ടയതോടെയാണ് എതിര്‍പ്പുകള്‍ക്കിടയിലും എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ നടത്താനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. കണ്ടെയ്ന്‍മെന്റ് സോണുകളിലെ പരീക്ഷ കേന്ദ്രങ്ങള്‍ മാറ്റാനായി വിദ്യാഭ്യാസ വകുപ്പ് കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്. കേന്ദ്രങ്ങള്‍ മാറ്റാനായി അയ്യായിരത്തിലധികം കുട്ടികള്‍ ഇത് വരെ രജിസ്റ്റര്‍ ചെയ്തു. പരീക്ഷ എഴുതാന്‍ കഴിയാത്ത കുട്ടികള്‍ക്കായി സേ പരീക്ഷ ഉടനുണ്ടുകുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

ഇപ്പോഴുള്ള കണ്ടെയ്ന്‍മെന്റ് സോണുകളുടെ കണക്ക് വച്ചാണ് പരീക്ഷകേന്ദ്രങ്ങള്‍ പുതുക്കി നിശ്ചയിക്കുന്നത്. എന്നാല്‍ പരീക്ഷ അടുത്ത് ചൊവ്വാഴ്ചയാണ് തുടങ്ങുന്നത്. അന്ന് പുതിയ കണ്ടെയ്‌മെന്റ് സോണുകള്‍ വന്നാല്‍ വീണ്ടും കേന്ദ്രങ്ങള്‍ പെട്ടെന്ന് മാറ്റേണ്ടി വരുമെന്ന ആശങ്കയുണ്ട്. വിവിധ ജില്ലകളില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടികള്‍ക്ക് പരീക്ഷ കേന്ദ്രം മാറ്റാനായി വൈകിട്ട് ആറ് വരെയാണ് അപേക്ഷിക്കാവുന്നത്. 23ന് പുതിയ കേന്ദ്രങ്ങള്‍ പ്രസിദ്ധീകരിക്കും. അപേക്ഷകരുടെ ഏണ്ണം കൂടിയാലുള്ള ക്രമീകരണത്തെക്കുറിച്ച് വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നുണ്ട്. സാമൂഹിക അകലം പാലിച്ച് വിദ്യാര്‍ത്ഥികളെ ഇരുത്താനായി സ്‌കൂളുകളിലെ വലിയ ക്ലാസ് റൂമില്‍ പരീക്ഷ നടത്താനാണ് തീരുമാനം. രാവിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും ഉച്ചക്ക് ശേഷം എസ്എസ്എല്‍സി പരീക്ഷയും എന്ന നിലയിലാണ് ക്രമീകരണം. എന്നാല്‍ 13 ലക്ഷത്തിലധികം കുട്ടികളും രക്ഷിതാക്കളും പുറത്തിറങ്ങുമ്പോള്‍ രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്ന ആശങ്കയുണ്ട്.

English summary
The government has issued guidance on conducting SSLC and PLUS exams in the state. The exam will be carried out with strict regulations. Schools will be disinfected by the fire force before the exams. There will be no examination centers in containment zones. It is suggested that schools should make arrangements to reach children. The sanitizer will be delivered to the education department in all schools.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം