പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സ്‌കൂള്‍ ബസ് ജീവനക്കാരന്‍ പിടിയില്‍

Monday May 4th, 2020

തിരുവനന്തപുരം: പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സ്‌കൂള്‍ ബസ് ജീവനക്കാരന്‍ പിടിയില്‍. ബീമാപള്ളി സ്വദേശി അബ്ദുല്‍ റൗഫിനെയാണ് പൂന്തുറ പോലിസ് അറസ്റ്റ് ചെയ്തത്. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡനത്തിന് ഇരയായതും ഗര്‍ഭിണിയാണെന്നുമുള്ള വിവരം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം പൂന്തുറ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

വിവാഹിതനായ പ്രതി പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവത്രേ. ബസില്‍ വച്ചും തന്നെ പീഡനത്തിന് ഇരയാക്കിയതായി പെണ്‍കുട്ടി പോലിസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പൂന്തുറ സ്‌റ്റേഷന്‍ എസ്എച്ച്ഒ ബി എസ് സജികുമാര്‍, എസ്‌ഐ ആര്‍ ബിനു എന്നിവരാണ് യുവാവിനെ പിടികൂടിയത്.

English summary
School bus employee held for molesting 10th standard student

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം