അരി ഉപയോഗിച്ച്‌ സാനിറ്റൈസർ നിർമിക്കാനുള്ള നീക്കം ഉപേക്ഷിക്കണം; എം കെ ഫൈസി

Thursday April 23rd, 2020

ന്യൂഡൽഹി: ലോക്ക്ഡൗൺ മൂലം രാജ്യത്തിൻ്റെ പലഭാഗങ്ങളിലും ജനങ്ങൾ ഭക്ഷണമില്ലാതെ പ്രയാസമനുഭവിക്കുമ്പോൾ അരി ഉപയോഗിച്ച് ഹാൻഡ് സാനിറ്റൈസറുകൾ ഉത്പാദിപ്പിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന്
എസ് ഡി പി ഐ ദേശിയ പ്രസിഡണ്ട് എം കെ ഫൈസി . പെട്രോളിയം, പാചകവാതക വകുപ്പ് മന്ത്രി അധ്യക്ഷനായ നാഷണൽ ബയോ ഫ്യുവൽ കോർഡിനേഷൻ കമ്മിറ്റി ചെയർമാന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് കൂടുതല്‍ സാനിറ്റൈസര്‍ ഉൽപ്പാദിപ്പിക്കാനായി ഫുഡ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യയുടെ കൈവശമുള്ള അരി എഥനോള്‍ നിര്‍മാണത്തിനായി ഉപയോഗിക്കാൻ അനുമതി നൽകിയത്.
സാനിറ്റൈസ‍ര്‍ നി‍ര്‍മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുവാണ് എഥനോള്‍.
ഒരു നേരത്തെ ഭക്ഷണത്തിനായി കാലോമീറ്ററുകളോളം ക്യൂ നിൽക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന വാർത്തകൾ ദിനേനയെന്നോണം പുറത്ത് വരുന്നു . സാധാരണ പൗരൻമാരുടെ പട്ടിണിയേക്കാൾ സർക്കാർ പ്രധാന്യം നൽകുന്നത് സമ്പന്നരുടെ കൈ വൃത്തിയാക്കുന്നതിനാണ്.
ആഗോള പട്ടിണിസൂചികയിൽ (ജി.എച്ച്.ഐ.) 117 രാജ്യങ്ങളുടെ പട്ടികയിൽ 102-ാം സ്ഥാനത്താണ് ഇന്ത്യ.
ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും കൂടുതല്‍ പോഷാകാഹാരക്കുറവ് അനുഭവിക്കുന്ന രാജ്യം ഇന്ത്യയാണ്. അഞ്ച് വയസ്സിന് താഴയുള്ള 20.8 ശതമാനം കുട്ടികള്‍ക്കും ഭാരക്കുറവും 37.9 ശതമാനം കുട്ടികള്‍ക്കും വളര്‍ച്ചാക്കുറവുമുണ്ട്.15നും 49നും ഇടക്ക് പ്രായമുളള  51.4 ശതമാനം സ്ത്രീകള്‍ക്കും വിളര്‍ച്ചയുമുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു
ലോക ബാങ്കിന്റെ കണക്ക് പ്രകാരം ലോകത്ത് കഷ്ടതയനുഭവിക്കുന്ന കുട്ടികളിൽ മൂന്നിലൊന്നും ഇന്ത്യയിലാണ് . 18 കോടി ജനങ്ങൾ ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്
ഒരാള്‍ ദിവസം കുറഞ്ഞത് 125 ഗ്രാം ധാന്യമെങ്കിലും കഴിക്കണമെന്നാണ് ലോകാരോഗ്യസംഘടനയുടെ നിര്‍ദേശം. എന്നാല്‍ ഇത് പോലും നിറവേറ്റപ്പെടാത്ത വിധത്തിലുള്ള ഭക്ഷ്യഅപര്യാപ്തതയാണ് ഇന്ത്യയിൽ നിലനിൽക്കുന്നതെന്ന് ലാന്‍സെറ്റിന്റെ പഠനവും വ്യക്തമാക്കുന്നു
ഇന്ത്യയിൽ 40 കോടി തൊഴിലാളികൾ ദാരിദ്ര്യത്തിലേക്കു നീങ്ങുമെന്ന് അന്താരാഷ്ട്ര തൊഴിൽസംഘടനയുടെ (ഐ.എൽ.ഒ.) റിപ്പോർട്ട് പുറത്ത് വന്നത് ആഴ്ചകൾക്കു മുമ്പാണ് ഇങ്ങിനെയുള്ള ഗുരുതര പ്രതിസന്ധികൾ രാജ്യം നേരിടുമ്പോഴും അതിന് പരിഹാരം കാണുന്നതിനൊ പൗരൻമാരുടെ പട്ടിണി ഇല്ലായ്മ ചെയ്യുന്നതിനോ സർക്കാർ യാതൊരു പ്രധാന്യവും നൽകുന്നില്ല എന്നതാണ് ഇത്തരം പ്രഖ്യാപനങ്ങൾ സൂചിപ്പിക്കുന്നത് ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷധങ്ങൾ ഉയർന്ന് വരേണ്ടതുണ്ടെന്നും അദ്ദേഹം വാർത്താകുറിപ്പിൽ വ്യക്തമാക്കി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം