കൈ കാണിച്ചാൽ കെെ നനക്കുന്ന സാനിറ്റെെസർ പമ്പുമായി റസീം

Wednesday May 27th, 2020

വേങ്ങര: സാനിറ്റൈസര്‍ ബോട്ടിലിലെക്ക് കൈകുമ്പിള്‍ കാണിച്ചാല്‍ മതി സാനിറ്റൈസര്‍ ലായനി കയ്യിലെക്ക് ഒഴുകും.
കൊവിട് കാലത്ത് ജീവിതത്തിന്റെ ഭാഗമായി മാറിയ സാനിറ്റൈസര്‍ കൈകുമ്പിളിലെത്തിക്കുന്ന സാങ്കേതിക വിദ്യയൊരുക്കിയിരിക്കുകയാണ് വേങ്ങര കൂരിയാട് സ്വദേശി ഉള്ളാടന്‍ മുഹമ്മദ് റസീം (22)എന്ന വിദ്യാര്‍ഥി .
സാനിറ്റൈസര്‍ പലരും ഉപയോഗിക്കുമ്പോള്‍ ബോട്ടിലിന്റെ ഭാഗങ്ങള്‍ സ്പര്‍ശിക്കുമ്പോള്‍ സുരക്ഷയിലുണ്ടാവുന്ന ആശങ്കകളെയാണ് ഈ വിദ്യാര്‍ഥി തന്റെ കണ്ടുപിടത്തത്തിലൂടെ മാറ്റി നിര്‍ത്തിയത്. സാനിറ്റൈസറുള്ള ബോട്ടിലിനുമേല്‍ ഈ ഉപകരണം ഘടിപ്പിക്കുന്നു. സാനിറ്റൈസര്‍ പുറത്തേക്ക് വരാനുള്ള പൈപ്പിനു താഴെ കൈ കാണിച്ചാല്‍ ഉപകരണം പ്രവര്‍ത്തിക്കും. അതോടെ സാനിറ്റൈസര്‍ ബോട്ടില്‍ നിന്ന് പമ്പ് ചെയ്ത് പുറത്തേക്ക് പൈപ്പിലൂടെ കൈകളിലെത്തും.
സെന്‍സര്‍ ഉപയോഗിച്ചാണ് ഇതിന്റെ ആട്ടോ മാറ്റിക് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.

കേവലം 200 രൂപമാത്രം ഈ ഉപകരണ നിര്‍മ്മാണത്തിന് ചിലവ് വരുന്നുള്ളുവെന്നതും പ്രത്യേകതയാണ്. സാനിറ്റൈസര്‍ ജീവിതത്തില്‍ നിര്‍ബന്ധമായിരിക്കെ ഈ ചെറിയ ഉപകരണത്തിന്റെ പ്രസക്തി വലുതാണ്. ഏത് തരം ബോട്ടിലിലും ഇത് ഘടിപ്പിക്കാനാവും. കാസര്‍കോഡ് എല്‍ ബി എസ് എഞ്ചിനീയറിംങ്ങ് കോളേജ് മൂന്നാം വര്‍ഷ ഇലക്ട്രോണിക്സ് ആന്റ് ഇലക്ട്രികല്‍ എഞ്ചിനീയറിംങ്ങ് വിദ്യാര്‍ഥി യാണ് റസീം.

ലോക്ക് ഡൗണ്‍ കാലത്ത് കോളേജ് എന്‍ എസ് എസ് യൂണിറ്റ് വളണ്ടിയര്‍മാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശമായിരുന്നു സാനിറ്റൈസര്‍ സംബന്ധിച്ച നിര്‍മ്മാണ പ്രവര്‍ത്തനം. ഇതില്‍ നിന്നാണ് ഈ ഉപകരണ കണ്ടുപിടിത്തത്തിലേക്ക് എത്തിയത്. കോളേജ് എന്‍ എസ് എസ് കോ ഓര്‍ഡിനേറ്റര്‍ മഞ്ജു, അധ്യാപകനായ അനീസ് എന്നിവരുടെ ഉപദേശ നിര്‍ദ്ദേശങ്ങളും കണ്ടെത്തലിന് മാറ്റുകൂട്ടി. പരേതനായ ഉള്ളാടന്‍ സൈതലവി കമര്‍ബാനു ദമ്പതികളുടെ മകനാണ് റസീം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം