സുബിഹി ബാങ്ക് നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രകടനം

Monday May 26th, 2014

March against Azanമാംഗ്ലൂര്‍: സംഘപരിവാര സ്വാധീനമുള്ള നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തി ലെത്തിയത് ലാക്കാക്കി പ്രകോപനപരമായ മുദ്രാവാക്യവുമായി തീവ്ര ഹിന്ദുത്വസംഘങ്ങള്‍ സജീവമാകുന്നു. രാജ്യമെമ്പാടുമുള്ള മുസ്ലിം ആരാധനാലയങ്ങളില്‍ നിന്ന് പ്രഭാതത്തില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിച്ചുള്ള ബാങ്കുവിളിക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്നാവശ്യവുമായാണ് സംഘം രംഗത്തെത്തിയിരിക്കുന്നത്.

ഇതെ ആവശ്യമുന്നയിച്ച് നിരവധി ഹിന്ദുത്വ വാദികള്‍ മംഗലാപുരം ഡപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. നേരത്തെ ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരു സ്വാമിജിയുടെ നേതൃത്വത്തിലായിരുന്നു മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയത്. പ്രഭാത ബാങ്കുവിളി കര്‍ശനമായി നിരോധിക്കണമെന്നായിരുന്നു പ്രകടനക്കാരുടെ ആവശ്യം.

രാഷ്ട്രീയ ഹിന്ദു ആന്തോളന്‍, ഹിന്ദു ജംഗാകൃതി സമിതി എന്നീ സംഘടനകളുടെ ബാനറുകളില്‍ പ്രവര്‍ത്തകരെ അണിനിരത്തിയായിരുന്നു പ്രകടനം. ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും മത സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യം ഉപയോഗിച്ച് ഒരുവിഭാഗം മതാനുയായികള്‍ മറ്റു മത വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് സന്താന്‍ സാന്‍സ്താ പ്രവര്‍ത്തക വിജയലക്ഷ്മി പ്രതിഷേധ യോഗത്തില്‍ പറഞ്ഞു. മുസ്ലിംകള്‍ ഉച്ചഭാഷിണി ഉപയോഗിച്ച് ബാങ്ക് വിളിക്കുന്നത് ഭൂരിഭാഗം വരുന്ന മറ്റു മത വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടാകുന്നുവെന്നും അവര്‍ പറഞ്ഞു.

ശല്യപ്പെടുത്തലില്ലാത്ത ഉറക്കം ഇന്ത്യന്‍ പൗരന്റെ മൗലികമായ അവകാശങ്ങളില്‍ ഒന്നാണെന്ന് ഹിന്ദു ജംഗാകൃതി സമിതി പ്രവര്‍ത്തകന്‍ വിവേക് റായി അഭിപ്രായപ്പെട്ടു. രാത്രി പത്തുമണിക്കും രാവിലെ ആറുമണിക്കും ഇടയില്‍ ഉച്ചഭാഷിണിയുടെ ഉപയോഗം അനുവദിക്കുന്നില്ല. സുപ്രീം കോടതി ഇതേ കുറിച്ച് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഉച്ചഭാഷിണി ഉപയോഗിച്ചുള്ള സംഗീതവും അതുപോലുള്ള ശബ്ദങ്ങളും ഈ സമയത്ത് വിലക്കിയിട്ടുണ്ട്. ഇതു പ്രകാരം പുലര്‍ച്ചെ ഉച്ചഭാഷിണി മുഖേനയുള്ള ബാങ്ക് വിളിക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചില സ്ഥലങ്ങളില്‍ മുസ്ലിം ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നില്ല എന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമപ്രകാരം ആറുമണിക്ക് ഉള്ള ഉച്ചഭാഷിണിയിലെ ബാങ്ക് വിളി കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ഹിന്ദു ആന്തോളന്‍ പ്രവര്‍ത്തകന്‍ രമേശ് നായക്, ഭാരത് ക്രാന്തി സേന ചീഫ് പ്രണവാനന്ദ സ്വാമി, ശ്രീരാംസേന നേതാവ് കുമാര്‍ മലയമാര്‍, ഹിന്ദു യുവസേനാ നേതാവ് നാഗേഷ് ബജലേകരി തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം