ലഹരി വിരുദ്ധ ബോധവല്‍ക്കരണം; സച്ചിന്‍ കേരളത്തിന്റെ ബ്രാന്റ് അംബാസഡറാകും

Wednesday June 1st, 2016
2

news image sachineതിരുവനന്തപുരം: ലഹരിക്കും മയക്കുമരുന്നിനുമെതിരെയുള്ള ബോധവത്കരണത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

പുതിയ ഓഹരി ഉടമകളെ പ്രഖ്യാപിക്കുന്നതിനു വേണ്ടിയാണ് സച്ചിന്‍ കേരളത്തിലെത്തിയത്. സച്ചിന്‍ കേരളത്തിന്റെ ആഭ്യര്‍ത്ഥന സ്വീകരിച്ചുവെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ 60 ശതമാനം ഓഹരി സഹ ഉടമകള്‍ക്ക് നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. തെലുങ്ക് താരങ്ങളായ ചിരഞ്ജീവി, നാഗാര്‍ജുന, അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദ് എന്നിവരാണ് പുതിയ സഹ ഉടമകള്‍. ഇവരെ പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കും.

കേരളത്തില്‍ ഒരു റസിഡെന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമി ആരംഭിക്കാന്‍ പദ്ധതിയിടുന്നതായും സച്ചിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിലവില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ 80 ശതമാനം ഓഹരികള്‍ പ്രസാദ് ഗ്രൂപ്പിന്റെ പക്കലും 20 ശതമാനം ഓഹരി സച്ചിന്റെ പക്കലുമാണുള്ളത്.

ബ്ലാസ്‌റ്റേഴ്‌സില്‍ സച്ചിന് 40 ശതമാനം ഓഹരിയാണുള്ളത്. ബാക്കി ഓഹരികള്‍ കൈവശമുണ്ടായിരുന്ന പി.വി.പി. ഗ്രൂപ്പ് ആദ്യ സീസണ്‍ കഴിഞ്ഞപ്പോള്‍ത്തന്നെ ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ഈ ഓഹരികള്‍ സൂപ്പര്‍ താരങ്ങള്‍ വാങ്ങുമെന്നാണ് സൂചന.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം