റഷ്യന്‍ പ്രധാനമന്ത്രിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Friday May 1st, 2020

മോസ്‌കോ: റഷ്യന്‍ പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്തിന് കൊവിഡ് സ്ഥിരീകരിച്ചു. പ്രസിഡന്റ് വഌദ്മിര്‍ പുടിനുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മിഷുസ്തിന്‍ (54) ഇക്കാര്യം വെളിപ്പെടുത്തിയത്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മിഷുസ്തിന്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ഡെപ്യൂട്ടി പ്രധാനമന്ത്രി ആന്ദ്രെ ബെലോസോവ് പ്രധാനമന്ത്രിയുടെ താല്‍ക്കാലിക ചുമതലകള്‍ നിര്‍വഹിക്കും. കഴിഞ്ഞ ജനുവരിയിലാണ് 54കാരനായ മിഷുസ്തിന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരുമായി യോഗങ്ങള്‍ നടത്തിയിരുന്നത് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ്.

കൊവിഡ് ബാധയെത്തുടര്‍ന്ന് തകര്‍ച്ചയിലായ റഷ്യന്‍ സമ്പദ്‌വ്യവസ്ഥയെ പഴയ അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാനുള്ള നയങ്ങള്‍ തയ്യാറാക്കുന്നതിന് മിഷുസ്ത് മടങ്ങിവരുമെന്ന് പുടിന്‍ പ്രത്യാശ പ്രകടിപ്പിച്ചു. നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി രോഗം ഭേദമായി തിരികെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം