കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഗാന്ധിജിയെ ഒഴിവാക്കി ആര്‍.എസ്.എസ് നേതാവിന്റെ ചിത്രം

Friday August 25th, 2017
2

കൊച്ചി: ഗാന്ധിജിയടക്കമുള്ള രാഷ്ട്രനേതാക്കളെ പുറത്തുനിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ കേന്ദ്രീയവിദ്യാലയങ്ങളില്‍ ആര്‍എസ്എസ് നേതാവിനെ കുടിയിരുത്തുന്നു. ജന്മശതാബ്ദിയുടെ മറവില്‍, ആര്‍എസ്എസ് ജനസംഘം നേതാവായിരുന്ന ദീനദയാല്‍ ഉപാധ്യായക്കാണ് കേന്ദ്രീയ വിദ്യാലയങ്ങളില്‍ പ്രത്യേക ആദരവ് നല്‍കുന്നത്. ഇതിന്റെ ഭാഗമായി ദീന്‍ദയാലിന്റെ ചിത്രം കേന്ദ്രീയ വിദ്യാലയ സംഘാതന്‍ കേന്ദ്രീയ വിദ്യാലയങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രത്യേകമായി ചേര്‍ത്തു. തുടര്‍ന്നു വിദ്യാലയങ്ങളില്‍ ഫോട്ടോ സ്ഥാപിക്കാനാണ് നീക്കം. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് ഈ നടപടിയെന്നാണ് സൂചന.

ബിജെപി അധികാരമേറ്റശേഷം തുടരുന്ന വിദ്യഭ്യാസ രംഗത്തെ ആര്‍എസ്എസ് വല്‍ക്കരണത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. കേന്ദ്രീയ വിദ്യാലയങ്ങളില്‍ യോഗക്ക് പ്രാധാന്യം നല്‍കുന്നതടക്കം പാഠ്യപദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ശാസ്ത്രമെന്നവിധത്തില്‍ ജ്യോതിഷം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കവുമുണ്ട്. സിബിഎസ്ഇ പാഠപുസ്തകത്തില്‍ ഹിന്ദു മഹാസഭയുടെയും ആര്‍എസ്എസിന്റെയും നേതാവായ വി ഡി സവര്‍ക്കറെക്കുറിച്ചുള്ള ഭാഗം ഉള്‍പ്പെടുത്താനുള്ള ശ്രമം വിവാദമായതാണ്. ത്രിഭാഷാ പദ്ധതി അട്ടിമറിച്ച് ഹിന്ദിക്ക് അമിതപ്രാധാന്യം നല്‍കുകയാണെന്ന ആരോപണവും ശക്തമാണ്. സര്‍ക്കുലര്‍ ഹിന്ദിയിലാക്കിയിട്ടുണ്ട്. വെബ്‌സൈറ്റിലും ഹിന്ദിക്കാണ് പ്രാമുഖ്യം.

രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുക പോലും ചെയ്യാത്ത ആര്‍എസ്എസിന്റെ നേതാവാണ് കേന്ദ്രീയവിദ്യാലയങ്ങളില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുള്ള ദീന്‍ദയാല്‍. ബിജെപിയുടെ ആദ്യ രാഷ്ട്രീയരൂപമായ ഭാരതീയ ജനസംഘത്തിന്റെ പ്രസിഡന്റായിരുന്നു. 1968 ഫെബ്രുവരി 11ന് ഉത്തര്‍പ്രദേശിലെ മുഗള്‍സരായി റെയില്‍വേസ്‌റ്റേഷനടുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ജനസംഘം, സംഘപരിവാര നേതാക്കള്‍ക്കിടയിലെ ചേരിപ്പോരാണ് കൊലക്കു പിന്നിലെന്ന് ആരോപണമുയര്‍ന്നിരുന്നു.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം