റോഡിലെയും കമ്പോളത്തിലെയും തിരക്ക് ആശങ്കയുണ്ടാക്കുന്നു; മുഖ്യമന്ത്രി

Tuesday April 28th, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസമായി കാണാന്‍ കഴിയുന്ന ഒരു പ്രധാന പ്രശ്‌നം റോഡിലെയും കമ്പോളങ്ങളിലെയും തിരക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നല്ല തിരക്കും വാഹനത്തിരക്കും അനുഭവപ്പെടുന്നുണ്ട്. പല മാര്‍ക്കറ്റുകളിലും ശാരീരിക അകലം പാലിക്കാത്ത നിലയില്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നുണ്ട്. ഇക്കാര്യത്തില്‍ പോലിസും ജില്ലാ ഭരണസംവിധാനങ്ങളും ശക്തമായി തന്നെ ഇടപെടണം. കൃത്യമായി സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ചില്ലെങ്കില്‍ അപകടങ്ങള്‍ ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ശരിയായ നിലപാട് തന്നെ സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്ന നിലയുണ്ടാകണം. ഇതോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മാനില്യസംസ്‌കരണം നടക്കുന്നുണ്ട്. കുമിഞ്ഞുകൂടികിടക്കുന്ന മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ സ്ഥിതിഗതികളുടെ ഗൗരവം ഉള്‍ക്കൊണ്ട് നടപടികള്‍ സ്വീകരിക്കണം. ശുചീകരണ രംഗത്ത് ഏര്‍പ്പെട്ട ജീവനക്കാരെ മാത്രം ഉപയോഗിച്ച് ഇത് നിര്‍വഹിക്കാന്‍ കഴിയില്ലെങ്കില്‍ അത്തരം സ്ഥലങ്ങളില്‍ അതിഥി തൊഴിലാളികളെയടക്കം ഉപയോഗിക്കാമെന്ന് നേരത്തെ തന്നെ നിര്‍ദേശിച്ചതാണ്. തൊഴിലില്ലാത്ത ഒരു ഘട്ടത്തില്‍ ഈ രീതിയില്‍ തൊഴില്‍ ലഭിക്കുന്നത് അവര്‍ക്കും സഹായകമാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഗൗരവബോധത്തോടെ ഇതില്‍ ഇടപെടണം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം