താമസ കേന്ദ്രങ്ങളുടെ വാടക വര്‍ധന; ഷാര്‍ജ പ്രവാസികളുടെ ജീവിതഭാരം ഇരട്ടിപ്പിക്കുന്നു

Friday December 20th, 2013

Sharja residentഷാര്‍ജ: ഷാര്‍ജയില്‍ താമസയിടങ്ങളുടെ ക്രമാധീതമായ വാടക വര്‍ധന ശരാശരി പ്രവാസികളുടെ ജീവിതഭാരം ഇരട്ടിയാക്കുന്നു. നിലവിലുള്ളതിലും 20 ശതമാനത്തിലധികം വാടകയാണ് വര്‍ധിച്ചിരിക്കുന്നത്. കുടുംബവുമായി കഴിയുന്ന മലയാളികളെയാണ് വാടക വര്‍ധന ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ദുബായില്‍ ജോലിചെയ്ത് ഷാര്‍ജയില്‍ താമസിക്കുന്നവരാണ് കൂടുതല്‍ മലയാളികളും. ദുബായ്-ഷാര്‍ജ റോഡുകളില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗത തടസ്സങ്ങളുടെ പ്രധാന കാരണവുമിതാണ്.
ആശുപത്രികള്‍, വന്‍കിട വ്യാപാര സമുച്ചയങ്ങള്‍, ബീച്ചുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, സ്‌കൂളുകള്‍, ബസ്‌സ്‌റ്റേഷന്‍, പാര്‍ക്കുകള്‍ തുടങ്ങിയവയുടെ സമീപ കെട്ടിടങ്ങളിലാണ് കൂടുതലും വര്‍ധന അനുഭവപ്പെടുന്നത്. വാടകയുടെ നിശ്ചിത ശതമാനം (വര്‍ഷത്തില്‍ 15,000 ദിര്‍ഹം വരെ വാടകയുള്ള ഫ്‌ളാറ്റുകള്‍ക്ക് ശരാശരി 300 ദിര്‍ഹവും അതില്‍ കൂടുതല്‍ വാടകയുള്ളവയ്ക്ക് രണ്ട് ശതമാനം അധികമായും) വാടകക്കരാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി വര്‍ഷത്തില്‍ മുനിസിപ്പാലിറ്റിയില്‍ അടക്കുന്നതിനു പുറമെയാണ് വാടക വര്‍ധന.
ഷാര്‍ജയില്‍ പുതുതായി ഫളാറ്റ് വാടകയ്‌ക്കെടുക്കുന്നവര്‍ക്ക് സേവ (ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി) യില്‍ ഒരു ബെഡ് റൂം ഫ്‌ളാറ്റിനു 1500 ദിര്‍ഹവും രണ്ട് ബെഡ് റൂം ഫ്‌ളാറ്റിന് 2,000 ദിര്‍ഹവും ഡിപ്പോസിറ്റായി അടയ്ക്കണം.
വാടകക്കരാര്‍ അവസാനിപ്പിച്ച് മുനിസിപ്പാലിറ്റിയില്‍ നിന്ന് ക്ലീയറന്‍സ് ലഭിച്ചാല്‍ മാത്രമേ, പ്രസ്തുത ഡെപ്പോസിറ്റ് തിരിച്ചുകിട്ടുകയുള്ളൂ. ഭാരിച്ച വാടക, കുട്ടികളുടെ വിദ്യാഭ്യാസം, യാത്ര, മറ്റു വീട്ടുചെലവുകള്‍ , വര്‍ഷാന്ത്യത്തില്‍ നാട്ടില്‍ പോകുന്ന ചെലവ് എന്നിവക്കായി വര്‍ഷത്തില്‍ ഭീമമായ തുകയാണ് പ്രവാസികളുടെ മേലുള്ളത്.

Tags: , , ,
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം