ബലാൽസംഗശ്രമം; ബി ജെ പി നേതാവ് പിടിയിൽ

Sunday May 17th, 2020

ദിസ്പൂര്‍: അസമില്‍ യുവതിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ബിജെപി നേതാവ് അറസ്റ്റിലായി. അസം ഹോജായ് ജില്ലയിലാണ് സംഭവം. ഹോജായ് ജില്ലയിലെ ബിജെപി ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് കമറുള്‍ ഹോക്ക് ചൗധരിയാണ് അറസ്റ്റിലായത്. കമറുള്‍ ചൗധരിയുടെ വീട്ടില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് കഴിഞ്ഞ 11ന് ലങ്ക പോലിസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. സ്വകാര്യഭാഗങ്ങളില്‍ നേതാവ് സ്പര്‍ശിച്ചെന്നായിരുന്നു പരാതി. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കമറുള്‍ ചൗധരിയെ അറസ്റ്റുചെയ്യുകയുമായിരുന്നു.

ബലാല്‍സംഗം, ശിക്ഷാര്‍ഹമായ കുറ്റകൃത്യങ്ങള്‍ ചെയ്യല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് ഹൊജായ് ജില്ലാ അഡീഷനല്‍ പോലിസ് സൂപ്രണ്ട് (എഎസ്പി) സുമന്‍ ചക്രബര്‍ത്തി പറഞ്ഞു. ഹോജായ് ജില്ലയിലെ ശങ്കര്‍ദേവ് നഗര്‍ പ്രദേശിക കോടതിയില്‍ ഹാജരാക്കിയ ചൗധരിയെ ജുഡീഷല്‍ കസ്റ്റഡിയില്‍വിട്ടു. സംഭവം വിവാദമായതോടെ ചൗധരിയെ ബിജെപി പാര്‍ട്ടിയില്‍നിന്നും സസ്‌പെന്റ് ചെയ്തു. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ കമറുല്‍ ചൗധരിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്പെന്റ് ചെയ്ത് അസം ബിജെപി പ്രസ്താവനയും പുറപ്പെടുവിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം