റാങ്ക് ജേതാവ് തഹ്‌സീനക്ക് അനുമോദനം

Tuesday July 28th, 2015

Rank holder awardതിരൂര്‍: സേലം വിനായക മിഷന്‍ ഹോമിയോ മെഡിക്കല്‍ കോളജില്‍ നിന്ന് അവസാനവര്‍ഷ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കെ ടി തഹ്‌സീനയെ നിറമരുതൂര്‍ പൗരസമിതി അനുമോദിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ വി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. തഹ്‌സീനയുടെ നേട്ടം പുതുതലമുറക്ക് പ്രചോദനവും മാതൃകയുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൗരസമിതി ഏര്‍പ്പെടുത്തിയ ഉപരാഹരവും പ്രസിഡന്റ് തഹ്‌സീനക്ക് സമ്മാനിച്ചു. പി പി ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ ടി ശശി, പരമേശ്വരന്‍, കെ പി ഒ റഹ്മത്തുല്ല, പി പി അബ്ദുറഹ്മാന്‍, ടി പി കാസിംഹാജി, ഫിറോസ് മാസ്റ്റര്‍, വി വി സൈനബ, പി ടി താഹിര്‍, കെ പി ഒ അബൂബക്കര്‍, വി ഷഹനാസ് സംസാരിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം