‘മറുനാടന്‍ മലയാളികളെ നാട്ടിലെത്തിക്കാന്‍ കൂടുതല്‍ ട്രയിന്‍ സര്‍വീസ് തുടങ്ങണം’

Saturday May 9th, 2020

ന്യൂഡല്‍ഹി: ഇതരസംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്നവരും തിരികെ വരാന്‍ തയ്യാറുള്ളവരുമായ മറുനാടന്‍ മലയാളികളെ കേരളത്തിലെത്തിക്കാന്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്യണമെന്ന് രമ്യ ഹരിദാസ് എംപി റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനോടാവശ്യപ്പെട്ടു. ഗര്‍ഭിണികള്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, പ്രായമായവര്‍, രോഗികള്‍, കുട്ടികള്‍ തുടങ്ങി ആരോഗ്യപരമായ കൂടുതല്‍ പരിഗണന വേണ്ടവര്‍ക്ക് മുന്‍ഗണന നല്‍കി തിരികെക്കൊണ്ടുവരാന്‍ നടപടികളെടുക്കണമെന്നും രമ്യ ഹരിദാസ് പറഞ്ഞു.

സാധാരണക്കാരനും പ്രത്യേകിച്ച് ദീര്‍ഘദൂരയാത്ര ആവശ്യമുള്ളവര്‍ക്കും ട്രെയിന്‍ ഗതാഗതത്തെ ആശ്രയിക്കുകയല്ലാതെ വേറെമാര്‍ഗമില്ല. രണ്ടുലക്ഷത്തിലധികം മലയാളികള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമാത്രം കേരളത്തിലേക്ക് മടങ്ങിവരാന്‍ തയ്യാറായിട്ടുണ്ട്. ആയതിനാല്‍ തന്നെ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ കേരളത്തിലേക്ക് ആരംഭിക്കണമെന്നും ആഴ്ചയില്‍ കുറഞ്ഞത് ഒരു ട്രെയിന്‍ വീതമെങ്കിലും എല്ലാ സംസ്ഥാനത്തു നിന്നും കേരളത്തിലേക്ക് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തണമെന്നും രമ്യ ഹരിദാസ് റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനുള്ള നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

English summary
Ramya Haridas MP has asked Railway Minister Piyush Goyal to schedule more train services to bring back the Malayalees who are working in other states and ready to return. "Priority should be taken to ensure that pregnant women, women, students, the elderly, the sick and children need more health care," she said.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം