കോവിഡ് 19; പള്ളികളിലെ നിയന്ത്രണം റംസാനിലും തുടരും

Tuesday April 21st, 2020

തിരുവനന്തപുരം: കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളിലും നിലവിലെ സ്ഥിതി തുടരാന്‍ മുസ്‌ലിം സംഘടന നേതാക്കളുമായും മതപണ്ഡിതന്‍മാരുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ആശയവിനിമയത്തില്‍ ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ലോകം വിശുദ്ധ റമദാന്‍ മാസത്തിലേക്ക് കടക്കുകയാണ്. ആത്മസംസ്‌കരണത്തിന്റെ വേളയായാണ് മുസ്‌ലിംകള്‍ ഇതിനെ കാണുന്നത്.

റമദാന്‍ മാസത്തിലെ ഇഫ്താര്‍, ജുമുഅ, തറാവീഹ് നമസ്‌കാരം, അഞ്ച് നേരത്തെ ജമാഅത്ത്, കഞ്ഞിവിതരണം പോലുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം വേണ്ടെന്ന് വെക്കുന്നതാണ് ഈ സാഹചര്യത്തില്‍ നല്ലതെന്ന് മതപണ്ഡിതന്‍മാര്‍ തന്നെ അഭിപ്രായപ്പെടുകയുണ്ടായി. പുണ്യകേന്ദ്രങ്ങളായ മക്കയിലും മദീനയിലും വരെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മതനേതാക്കള്‍ ചൂണ്ടിക്കാണിച്ചു. കോവിഡ് 19 നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുമെന്ന് അവര്‍ ഉറപ്പുനല്‍കി. സമൂഹത്തിന്റെ ആവശ്യം അറിഞ്ഞ് പ്രവര്‍ത്തിക്കാനും പ്രതികരിക്കാനും കഴിവുള്ള നേതൃനിരയാണ് മതസാമുദായിക സംഘടനകള്‍ക്കുള്ളത് എന്നത് സന്തോഷകരമാണ്. സമൂഹഭാവി കണക്കിലെടുത്ത് എല്ലാവിധ കൂടിച്ചേരലുകളും കൂട്ടപ്രാര്‍ത്ഥനകളും മാറ്റിവെക്കാന്‍ ഏകകണ്ഠമായി നിലപാടെടുത്ത നേതാക്കളെ അഭിനന്ദിക്കുന്നു. മഹാമാരി നേരിടുന്ന ഘട്ടത്തിലെ ഏറ്റവും ഔചിത്യപൂര്‍ണമായ നിലപാടാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം