സംസ്ഥാന സര്‍ക്കാറിന്റെ കോവിഡ് അവലോകനം മെഗാസീരിയല്‍; ഉണ്ണിത്താന്‍

Wednesday April 29th, 2020

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് അവലോകന വാര്‍ത്താ സമ്മേളനം മെഗാസീരിയല്‍ ആണെന്ന് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ആരോഗ്യമന്ത്രിയായിരുന്നു സീരിയലിലെ ആദ്യ നടിയെന്നും പിന്നെ നടിയെ മാറ്റി മുഖ്യമന്ത്രി വന്നുവെന്നും എംപി പരിഹസിച്ചു. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ വിമാനത്താവളത്തിന് മുന്നില്‍ കോണ്‍ഗ്രസ് നടത്തുന്ന ധര്‍ണയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മൃഗങ്ങളോട് പോലും കാണിക്കാത്ത ക്രൂരതയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളോട് കാണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു ധാരണയുമില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. പ്രവാസികള്‍ക്കായി വിമാനത്താവളത്തിനകത്ത് ക്വാറന്റൈന്‍ സൗകര്യം ഒരുക്കണം. വീടുകളില്‍ നിരീക്ഷണത്തിലാക്കുന്നതില്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതില്‍ പൂര്‍ണമായ അവ്യക്തതയെന്ന് കെ.സുധാകരന്‍ എംപിയും കുറ്റപ്പെടുത്തി. പ്രവാസികള്‍ വന്നാല്‍ നേരെ വീടുകളിലേക്കയക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതില്‍ വലിയ ആശങ്കയുണ്ട്. സര്‍ക്കാരുകള്‍ തീ കൊണ്ട് കളിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം