ആര്‍എസ്എസിനോട് മാപ്പ് പറയില്ല

Wednesday July 20th, 2016

Rahul gandhiന്യൂഡല്‍ഹി: ആര്‍.എസ്.എസിനെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പുചോദിക്കുന്ന പ്രശ്‌നമില്ലെന്ന് കോണ്‍ഗ്രസ്. മഹാത്മാ ഗാന്ധി വധത്തിന്റെ ഉത്തരവാദിത്തം ആര്‍.എസ്.എസിനാണെന്ന് പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയുകയോ അല്ലെങ്കില്‍ മാനനഷ്ടക്കേസില്‍ വിചാരണ നേരിടുകയോ ചെയ്യണമെന്ന സുപ്രീംകോടതി ഉത്തരവിനോടുള്ള പ്രതികരണമായാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല  ഇക്കാര്യം വ്യക്തമാക്കിയത്.

ചരിത്ര യാഥാര്‍ഥ്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ള രാഷ്ട്രീയ നേതാവാണ് രാഹുല്‍ ഗാന്ധി. അദ്ദേഹം ഈ വിഷയത്തില്‍ മാപ്പുപറയില്ല. ചരിത്രരേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഇക്കാര്യം കോടതിയില്‍ ഉന്നയിക്കും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  താന്‍ മാപ്പുപറയില്ലെന്ന് രാഹുല്‍ ഗാന്ധി എ.ഐ.സി.സി യോഗത്തില്‍ വ്യക്തമാക്കിയതായി യോഗതീരുമാനങ്ങള്‍ അറിയിച്ച പാര്‍ട്ടി വക്താവ് ഗൗരവ് ഗോഗോയും മാധ്യമങ്ങളോട് പറഞ്ഞു.

2014ലെ പൊതുതെരഞ്ഞെടുപ്പ് വേളയില്‍ മഹാരാഷ്ട്രയിലെ താണെയില്‍ രാഹുല്‍  നടത്തിയ പ്രസംഗത്തിനെതിരെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നല്‍കിയ കേസുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. ‘ആര്‍.എസ്.എസുകാര്‍ ഗാന്ധിയെ കൊന്നു. എന്നിട്ടിപ്പോള്‍ അവരുടെ ആള്‍ക്കാര്‍ ഗാന്ധിയെക്കുറിച്ച് സംസാരിക്കുകയാണ്’ എന്നായിരുന്നു രാഹുലിന്റെ താണെ പ്രസംഗം.

ഗാന്ധിവധത്തിന്റെ ചരിത്രവസ്തുതകളിലേക്ക് രാഹുലിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയുടെ ശ്രദ്ധക്ഷണിച്ചപ്പോഴാണ് ജസ്റ്റിസുമാരായ ദീപക് മിശ്ര, റോഹിങ്ടണ്‍ നരിമാന്‍ എന്നിവരടങ്ങുന്ന ബെഞ്ച് രാഹുല്‍  മാപ്പുപറയുകയോ അല്ലെങ്കില്‍ മാനനഷ്ടക്കേസില്‍ വിചാരണ നേരിടുകയോ ചെയ്യണമെന്ന് അഭിപ്രായപ്പെട്ടത്. എന്തുകൊണ്ടാണ് രാഹുല്‍ ആര്‍.എസ്.എസുമായി ബന്ധപ്പെട്ട എല്ലാവരെയും മുദ്രകുത്തുന്ന തരത്തില്‍ സംസാരിച്ചതെന്ന് സുപ്രീംകോടതി ചോദിച്ചു. ഒരു സംഘടനയെ മൊത്തമായി അധിക്ഷേപിക്കാനാകില്ലെന്നും ബെഞ്ച് ഓര്‍മിപ്പിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം