ഖത്തറിലേക്കുള്ള വിസയിളവ് കേരളം അറിഞ്ഞില്ല; ഇതുവരെ പോയത് മൂന്നു പേര്‍

Thursday August 24th, 2017
2

കൊച്ചി: വിസയില്ലാതെ ഖത്തറിലേക്ക് പോകുന്നതിനുളള അനുമതിയായെങ്കിലും അനിശ്ചിതത്വം തുടരുന്നു. ഇന്ത്യയടക്കം 80 രാജ്യങ്ങളില്‍ നിന്നുളളവലും കേരളത്തില്‍ നിന്നുളള വിമാനത്താവളങ്ങളില്‍ ഇത് വരെ നടപ്പായില്ല. വിസയില്ലാതെ യാത്ര അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ തങ്ങള്‍ക്ക് യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നാണ് ഇമിഗ്രേഷന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.

അതെ സമയം, കഴിഞ്ഞ ദിവസം കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്നായി മൂന്ന് പേര്‍ പുതിയ സംവിധാനത്തിലൂടെ യാത്ര ചെയ്തിട്ടുണ്ട്. ഇമിഗ്രേഷന്‍ അധികൃതര്‍ ആദ്യം അനുമതി നിഷേധിച്ചെങ്കിലും പിന്നീട് പുതിയ സംവിധാനത്തെ പറ്റി പറഞ്ഞപ്പോള്‍ ഏറെ നേരത്തിന് ശേഷം അനുമതി നല്‍കുകയായിരുന്നു. വിസയില്ലാതെ ഖത്തറിലേക്ക് പോകുന്നതിന് അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ട്രാവല്‍ ഏജന്‍സികളിലടക്കം നിരവധി പേരാണ് അന്വേഷിച്ച് എത്തുന്നത്. ഇന്ത്യയുള്‍പ്പെടെ 47 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് 30 ദിവസത്തേക്കാണ് അനുമതി നല്‍കുക. ആവശ്യമെങ്കില്‍ 30 ദിവസത്തേക്ക് കൂടി നീട്ടി നല്‍കും. ബാക്കി 33 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് 90 ദിവസത്തേക്കാണ് അനുമതി നല്‍കുക. പാസ്‌പോര്‍ട്ടിന് ചുരുങ്ങിയത് ആറ് മാസത്തെ കാലാവധിയും മടക്കയാത്രക്കുളള ടിക്കറ്റും ഹാജരാക്കിയാല്‍ പ്രവേശനാനുമതി ലഭിക്കുമെന്നായിരുന്നു നിര്‍ദേശം.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം