സൗദിയില്‍ മൂന്നുമാസത്തെ പൊതുമാപ്പ്

Saturday January 14th, 2017

ജിദ്ദ: സൗദിയില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. രാജ്യത്ത് അനധികൃതമായി തങ്ങുന്ന എല്ലാ വിദേശികള്‍ക്കും ഇളവ് ബാധകമാണ്. ഞായറാഴ്ച മുതല്‍ പൊതുമാപ്പ് പ്രാബല്യത്തില്‍ വരും. എന്നാല്‍ നിയമവിരുദ്ധ പിഴകള്‍ക്കും ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ഇളവ് ബാധകമല്ലെന്ന് അധികൃതര്‍ അറിയിച്ചു. ജനുവരി 15 മുതല്‍ മൂന്ന് മാസത്തേക്കുള്ള പൊതുമാപ്പാണ് സൗദി പാസ്‌പോര്‍ട്ട് വിഭാഗം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് അനധികൃതമായി തങ്ങുന്ന എല്ലാ വിദേശികള്‍ക്കും ഇളവ് ബാധകമാണ്. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതെ തങ്ങുന്ന ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്കും പൊതുമാപ്പ് ബാധകമാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അനധികൃത താമസക്കാരെ കയറ്റിവിടുമ്പോള്‍ വിരലടയാളം എടുത്ത് സൗദിയിലേക്ക് തിരിച്ചുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുന്ന നടപടി പൊതുമാപ്പിന്റെ മൂന്ന് മാസകാലത്ത് സ്വീകരിക്കില്ലെന്നതാണ് ഇതിലെ ഏറ്റവും അനുകൂല ഘടകം.

എന്നാല്‍ നിയമവിരുദ്ധ പിഴകളും ട്രാഫിക് നിയമലംഘനങ്ങളും ഇത്തരത്തില്‍ രാജ്യം വിടുന്നവര്‍ക്കും ബാധകമായിരിക്കും. ഇത്തരം പിഴകള്‍ക്ക് പൊതുമാപ്പില്‍ ഇളവ് നല്‍കിയിട്ടില്ലെന്ന് അല്‍വതന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. യാത്രാരേഖകളും ടിക്കറ്റും ഹാജരാക്കി, ലേബര്‍ ഓഫീസ് മുഖേന രേഖകള്‍ പൂര്‍ത്തീകരിച്ച് പാസ്‌പോര്‍ട്ട് ഓഫീസിനെ സമീപിച്ച് ഫൈനല്‍ എക്‌സിറ്റ് വാങ്ങിയാണ് അനധികൃതമായി തങ്ങുന്നവര്‍ രാജ്യം വിടേണ്ടത്. ലളിതമായ ഒമ്പത് നടപടികള്‍ പൂര്‍ത്തിയാക്കിയാണ് രാജ്യം വിടാനുള്ള രേഖകള്‍ പൂര്‍ത്തീകരിക്കേണ്ടതെന്ന് വിശദാംശത്തില്‍ പറയുന്നു. ഏപ്രില്‍ 12 വരെയാണ് പൊതുമാപ്പിന്റെ കാലാവധി. പൊതുമാപ്പ് അവസാനിക്കുന്നതോടെ നിയമവിരുദ്ധരെ പിടികൂടാനുള്ള പരിശോധന കര്‍ശനമാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം