പി.എസ്.സി സെക്രട്ടറി നിയമനം ഗവര്‍ണര്‍ അംഗീകരിച്ചില്ല

Tuesday February 10th, 2015
2

PSC keralaതിരുവനന്തപുരം: പി.എസ്.സി സെക്രട്ടറിയായി സാജു ജോര്‍ജിനെ നിയമിച്ചത് ഗവര്‍ണര്‍ അംഗീകരിച്ചില്ല. തീരുമാനമടങ്ങിയ ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് തിരിച്ചയച്ചു. ജാതിസര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ സാജു ജോര്‍ജിനെതിരെ അന്വേഷണം നടന്നിരുന്ന പശ്ചാത്തലത്തിലാണ് നടപടി. പ്രശ്‌നത്തെ തുടര്‍ന്ന് പി.എസ്.സി യോഗം അലങ്കോലപ്പെട്ടിരുന്നു. സെക്രട്ടറിയായി സര്‍ക്കാര്‍ നിയമിച്ച സാജു ജോര്‍ജിന് പിഎസ്‌സി ചുമതല നല്‍കിയില്ല. താല്‍ക്കാലിക ചുമതല നല്‍കണമെന്ന ആവശ്യം പരിഗണിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു. ഗവര്‍ണറുടെ ഉത്തരവില്ലാതെ താല്‍ക്കാലിക ചുമതല പോലും പറ്റില്ലെന്ന് ചെയര്‍മാന്‍ അറിയിച്ചതോടെയാണ് യോഗം അലങ്കോലപ്പെട്ടത്. ജാതിസര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ സാജു ജോര്‍ജ് പി.എസ്.സിക്കെതിരെ കേസ് കൊടുത്തിരുന്നു. നിയമനം നടന്നാല്‍ വാദിയും പ്രതിയും ഒരാളാകുന്ന സാഹചര്യമുണ്ടാകുമെന്ന് ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/psc-secreatary-governor-rejected">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം