പി.എസ്.സി റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി നീട്ടി

Tuesday September 15th, 2015
2

PSC keralaതിരുവനന്തപുരം: റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസം കൂടി നീട്ടാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. അംഗങ്ങളുടെ കടുത്ത എതിര്‍പ്പ് മറികടന്നാണ് ഒരംഗത്തിന്റെ ഭൂരിപക്ഷത്തില്‍ ലിസ്റ്റ് നീട്ടാന്‍ തീരുമാനിച്ചത്. തിങ്കളാഴ്ച നടന്ന കമീഷന്‍ യോഗത്തില്‍ പങ്കെടുത്ത 19 അംഗങ്ങളില്‍ ഒമ്പതു പേര്‍ ലിസ്റ്റ് നീട്ടുന്നതിനെ എതിര്‍ത്ത് വോട്ടു ചെയ്തു. 10 പേര്‍ അനുകൂലിച്ചു. ഭൂരിഭാഗം അംഗങ്ങള്‍ക്കും ലിസ്റ്റ് തുടര്‍ച്ചയായി നീട്ടുന്നതിനോട് താല്‍പര്യമില്ലായിരുന്നെങ്കിലും സര്‍ക്കാറുമായി ഏറ്റുമുട്ടേണ്ടെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
സെപ്റ്റംബര്‍ 30ന് കാലാവധി അവസാനിക്കുന്ന 400ഓളം ലിസ്റ്റുകള്‍ക്കാണ് ഇതുമൂലം പ്രയോജനം ലഭിക്കുക. സെപ്റ്റംബര്‍ 30ന് നിലവിലുള്ള ലിസ്റ്റുകള്‍ ആറു മാസത്തേക്കോ നാലര വര്‍ഷം പൂര്‍ത്തിയാകുന്നതോ ഏതാണ് ആദ്യം ആ കാലത്തേക്കാണ് നീട്ടല്‍. പുതിയ ലിസ്റ്റുകള്‍ വന്നാലും ലിസ്റ്റുകള്‍ റദ്ദാകും. ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ നേരത്തേ മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ കമീഷന്‍ യോഗം ഇതു പരിഗണിച്ചെങ്കിലും തീരുമാനം എടുത്തിരുന്നില്ല. തിങ്കളാഴ്ച വീണ്ടും ഇക്കാര്യം ചര്‍ച്ചക്ക് വന്നപ്പോള്‍ അംഗങ്ങളില്‍നിന്ന് രൂക്ഷമായ എതിര്‍പ്പുയര്‍ന്നു. ഒടുവില്‍ വോട്ടിനിട്ടാണ് തീരുമാനമെടുത്തത്. കടുത്ത എതിര്‍പ്പ് ഇക്കാര്യത്തിലുണ്ടായെന്ന് സര്‍ക്കാറിനെ അറിയാക്കാനും കമീഷന്‍ തീരുമാനിച്ചു. യു.ഡി.എഫ് സര്‍ക്കാര്‍ വന്ന ശേഷം 10ാമത്തെ പ്രാവശ്യമാണ് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ ആവശ്യപ്പെട്ടത്.
ലണ്ടനില്‍ നടക്കുന്ന പബ്‌ളിക് അഡ്മിനിസ്‌ട്രേഷന്‍ ഇന്റര്‍നാഷനലില്‍ പങ്കെടുക്കാന്‍ മൂന്നംഗങ്ങള്‍ക്കും കമീഷന്‍ അനുമതി നല്‍കി. അഡ്വ. സക്കീര്‍, അശോകന്‍ ചരുവില്‍, അഡ്വ. വി.എസ്. ഹരീന്ദ്രനാഥ് എന്നിവരാണ് ലണ്ടനിലേക്ക് പോവുക. ഇതിന് സര്‍ക്കാറിന്റെ അനുമതി ആവശ്യപ്പെടും. നിരവധി തസ്തികകളിലേക്കുള്ള എന്‍.സി.എ വിജ്ഞാപനം പുറപ്പെടുവിക്കാനും തീരുമാനിച്ചു. രണ്ട് ഘട്ടങ്ങളായാകും വിജ്ഞാപനം. കഴിഞ്ഞ ദിവസം നടന്ന എസ്.ഐ പരീക്ഷയുടെ വിശദാംശങ്ങളും കമീഷന്‍ ചര്‍ച്ച ചെയ്തു.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/psc-list-duration-post-poned">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം