ഇന്ത്യന്‍ സിനിമക്കും സീരിയലിനും പാകിസ്ഥാനില്‍ വിലക്ക്

Thursday December 12th, 2013

Indian cinemaഇസ്ലാമാബാദ്: ഇന്ത്യയില്‍ നിര്‍മ്മിച്ച സിനിമകളും ടി.വി.സീരിയലുകളും ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് പാകിസ്ഥാന്‍ നിരോധിച്ചു. വിദേശരാജ്യങ്ങളില്‍ നിന്നുള്ള വിശേഷിച്ച് ഇന്ത്യന്‍ ഉള്ളടക്കമുള്ള പരിപാടികള്‍ക്കും സിനിമകള്‍ക്കും വിലക്കേര്‍പ്പെടുത്താന്‍ ലാഹോര്‍ ഹൈക്കോടതിയാണ് ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ സര്‍ക്കാരിനോടും ഇലക്ട്രോണിക്ക് മീഡിയ നിയന്ത്രണ അതോറിറ്റിയോടും ഡിസംബര്‍ 12നകം വിശദമായ റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി കരാര്‍ പ്രകാരം ഇന്ത്യന്‍ സിനിമകളും മറ്റ് പരിപാടികളും നെഗറ്റീവ് പട്ടികയിലാണ് പെടുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തരവിനെതിരെ ചാനല്‍ നിര്‍മ്മാതാക്കളും ഒരു കൂട്ടം പ്രേക്ഷകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം