കോവിഡ്; ഉത്തര്‍പ്രദേശിലേക്ക് ഒരുലക്ഷം മാസ്‌കുകള്‍ നല്‍കി പ്രിയങ്കഗാന്ധി

Saturday May 9th, 2020

ലക്‌നൗ: കോവിഡ് വ്യാപനത്തെ ചെറുക്കാന്‍ ഒരു ലക്ഷം ഫേസ്മാസ്‌കുകള്‍ ഉത്തര്‍പ്രദേശിലേക്ക് അയച്ച് പ്രിയങ്കഗാന്ധി. പാര്‍ട്ടി വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശനിയാഴ്ച മുതല്‍ മാസ്‌ക് വിതരണം ആരംഭിച്ചതായി ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് മീഡിയ കോര്‍ഡിനേറ്റര്‍ ലാലന്‍ കുമാര്‍ അറിയിച്ചു. സംസ്ഥാനത്തെ 47 ലക്ഷം ആളുകള്‍ക്ക് ഭക്ഷണവും റേഷനും നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളതായും ലാലന്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

59,662 പേരാണ് ഇന്ത്യയില്‍ കൊവിഡ് ബാധിതരായിട്ടുള്ളത്. 1981 പേര്‍ മരിച്ചു. ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ചാണിത്. 37916 പേരിലാണ് കൊവിഡ് ബാധ സജീവമായിട്ടുള്ളത്. അതേ സമയം 17847 പേര്‍ ചികിത്സയിലൂടെ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് കൊവിഡ് രോഗത്തില്‍ നിന്ന് മുക്തരാകുന്നവരുടെ നിരക്ക് ഉയരുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. 29.36 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.

English summary
Priyanka Gandhi sends one lakh facemasks to Uttar Pradesh to fight covid, Party sources said. Uttar Pradesh Congress Media Coordinator Lalan Kumar said the party workers in the state have started distributing the mask on Saturday. "The party has decided to provide food and rations to 47 lakh people in the state," he added.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം