ഗര്‍ഭിണിയായതു കൊണ്ടോ വിവാഹത്തിനു തിടുക്കം ?

Sunday March 30th, 2014

Priyamaniചെന്നൈ: ഗര്‍ഭിണി ആയതുകൊണ്ടോണോ പ്രിയാമണി വിവിഹത്തിനൊരുങ്ങുന്നത്. തെന്നിന്ത്യന്‍ സിനിമാലോകത്ത് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന വിഷമാണിത്. താരറാണിയും ദേശീയ അവാര്‍ഡ് ജേതാവുമായ പ്രിയാമണി ദിവസങ്ങള്‍ക്കു മുമ്പാണ് താന്‍ ഒരാളുമായി പ്രണയത്തിലാണെന്നകാര്യം  വ്യക്തമാക്കിയത്. ഇതോടെയാണ് പ്രിയാമണി ഗര്‍ഭിണിയാണെന്ന പുതിയ ഗോസിപ്പ് പുറത്തുവന്നിരിക്കുന്നത്. ഡെക്കാന്‍ ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തില്‍ ഒരു സ്‌പെഷ്യല്‍ വ്യക്തിയുണ്ടെന്നും അത്തരമൊരു ബന്ധത്തില്‍ താനേറെ സന്തോഷിയ്ക്കുന്നുവെന്നും പ്രിയാമണി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അടുത്തൊന്നും വിവാഹിതയാകാന്‍ തനിയ്ക്ക് പദ്ധതിയില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.
ഇതിന് തൊട്ടു പിന്നാലെയാണ് പ്രമുഖ മാധ്യമങ്ങളിലുള്‍പ്പെടെ പ്രിയാമണി ഗര്‍ഭിണിയാണെന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ വന്നിരിക്കുന്നത്. എന്നാല്‍ താരവുമായി അടുപ്പമുള്ളവരെല്ലാം ഈ വാര്‍ത്ത നിഷേധിയ്ക്കുകയാണ്. അതെ സമയം, അധികം വൈകാതെ തന്നെ പ്രിയാമണി വിവാഹിതയാകുമെന്നാണ് അവരില്‍ പലരും പറയുന്നത്. സിനിമാലോകത്തിനു പുറത്തു നിന്നുള്ള വ്യക്തിയുമായിട്ടായിരിക്കും വിവാഹമെന്നും താരവുമായി അടുപ്പമുള്ളവര്‍ പറയുന്നുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം