നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് യാത്രാസൗകര്യം ഒരുക്കണം; നവയുഗം

Monday April 13th, 2020

ദമ്മാം: നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികള്‍ക്കും വിമാനസൗകര്യം ഒരുക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. നിര്‍ത്തി വെച്ചിരിക്കുന്ന രാജ്യാന്തര വിമാനസര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക.
കേരളസര്‍ക്കാര്‍ തന്നെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പാട് ചെയ്യുക. അടിയന്തരമായി നാട്ടിലെത്താന്‍ താലപര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഒരു വെബ്‌പോര്‍ട്ടല്‍ ആരംഭിച്ച്, ആ രജിസ്റ്റര്‍ പട്ടിക പ്രകാരം വിമാനയാത്രയുടെ മുന്‍ഗണനാക്രമം ഉണ്ടാക്കുക. നാട്ടിലെത്തുന്നവര്‍ പതിവുപോലെ ക്വാറന്റീനിലേക്കോ, പ്രത്യേകം പ്രവാസി കോവിഡ് ക്യാമ്പിലേക്കോ പോകാന്‍ സൗകര്യം ഒരുക്കുക. എല്ലാ പ്രവാസികള്‍ക്കും മുന്തിയ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക. എന്നീ ആവശ്യങ്ങളും യോഗം ഉ്ന്നയിച്ചു.

അതെ സമയം, സൗദി സര്‍ക്കാര്‍ പലതരം ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും ഗള്‍ഫിലെ ഇന്ത്യന്‍ സ്‌ക്കൂളുകള്‍ ഇപ്പോഴും പ്രവാസികളെ പിഴിഞ്ഞ് കൊണ്ടിരിക്കുകയാണ്. ട്യൂഷന്‍ ഫീസ്, അഡ്മിഷന്‍ ഫീസ് എന്നിവ കുടിശ്ശിക വരുത്തിയവരുടെ കുട്ടികളെ ഇപ്പോള്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുപ്പിക്കുന്നില്ല. ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കണം. ഗള്‍ഫില്‍നിന്നും വരുന്ന കുട്ടികള്‍ക്ക്, അധ്യയനവര്‍ഷത്തിന്റെ ഏത് സമയമാണെങ്കിലും നാട്ടിലെ സ്‌കൂളുകളില്‍ പ്രവേശനം ഉറപ്പാക്കണമെന്നും നവയുഗം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം