സരിതക്കെതിരെ തെളിവുകളുമായി പ്രവാസി മലയാളി

Saturday February 21st, 2015

Saritha new fotപത്തനംതിട്ട: സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിതാ നായരെയും ഭര്‍ത്താവ് ബിജു രാധാകൃഷ്ണനെയും കുടുക്കുന്ന തെളിവുകളുമായി പ്രവാസി മലയാളി കോടതിയില്‍. ഇടയാറന്മുള കോട്ടക്കകം സ്വദേശിയും പ്രവാസി മലയാളിയുമായ ഇ. കെ. ബാബുരാജ് ആണ് തന്നെ വഞ്ചിച്ചുവെന്ന് കാട്ടി നല്‍കിയ പരാതിയില്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയത്. പത്തനംതിട്ട ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്ന വിചാരണക്കിടെ തട്ടിപ്പിന് തെളിവായി 17 രേഖകളും ഹാജരാക്കി. കേസില്‍ ബിജു രാധാകൃഷ്ണന്‍ ഒന്നാം പ്രതിയും സരിതാ നായര്‍ രണ്ടാംപ്രതിയുമാണ്.

തന്റെ കയ്യില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെന്നാണ് ബാബുരാജിന്റെ പരാതി. മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ െ്രെപവറ്റ് സെക്രട്ടറി പെരുമാളിനെ മാറ്റി തന്നെ ടീം സോളാറിന്റെ ചെയര്‍മാന്‍ ആക്കാമെന്നും സരിതയും ഭര്‍ത്താവും ചേര്‍ന്ന് വാഗ്ദാനം ചെയ്‌തെന്നും ഇദ്ദേഹം പറഞ്ഞു. 20 ലക്ഷം രൂപയാണ് ഇതിനായി തന്നില്‍ നിന്നും ഈടാക്കിയത്. ഇതോടൊപ്പം പ്ലാന്റ് ഏജന്‍സിയും തനിക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. ലക്ഷ്മി നായര്‍, ഡോ. ആര്‍.ബി നായര്‍ എന്നീ പേരുകളിലാണ് ഇവര്‍ തന്നെ വഞ്ചിച്ചതെന്നും ബാബുരാജ് കോടതിയില്‍ വ്യക്തമാക്കി. കേസ് 26 ന് വീണ്ടും പരിഗണിക്കും.
സരിതയും ബിജുവും കോടതിയില്‍ ഹാജരായിരുന്നു. ഒട്ടേരെ പേരില്‍ നിന്നും സരിതയും ബിജു രാധാകൃഷ്ണനും പണം അപഹരിച്ചിരുന്നു. സോളാര്‍ പ്ലാന്റ് വാഗ്ദാനം ചെയ്തായിരുന്നു പണം തട്ടിയത്. എന്നാല്‍ പണവും പ്ലാന്റും ഇല്ലാതായതോടെ പലരും പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പല കേസുകളും ഒത്തു തീര്‍പ്പാക്കി സരിത ജാമ്യം നേടിയെങ്കിലും ബിജു രാധാകൃഷ്ണന്‍ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം