വാട്‌സ്ആപ്പ് വഴി അശ്ലീലം; ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് രാജി വെച്ചു

Monday May 11th, 2020
തോമസ് മാത്യു

കോഴിക്കോട്: വാട്ട്‌സ്ആപ്പ് വഴി അശ്ലീലം പ്രചരിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട് കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യു രാജി വച്ചു. സ്ത്രീകള്‍ ഉള്‍പ്പടെയുള്ള വാട്ട്‌സാപ്പ് ഗ്രൂപ്പിലേക്ക് തോമസ് മാത്യു അശ്ലീല ചിത്രം പങ്കുവച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ വ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു.

തോമസ് മാത്യുവിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തോമസ് മാത്യു രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. ഇതോടെയാണ് അദ്ദേഹം രാജി വയ്ക്കുവാന്‍ തീരുമാനിച്ചത്. രാജി പഞ്ചായത്ത് സെക്രട്ടറി സ്വീകരിച്ചു. ഗ്രാമപ്പഞ്ചായത്തിലെ നാലാം വാര്‍ഡ് മഞ്ഞക്കടവിലെ അംഗമായ തോമസ്മാത്യു സി.പി.എം പ്രതിനിധിയായാണ് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.

English summary
Thomas Mathew, Vice President of Kozhikode Kurangari Grama Panchayath, has resigned following allegations of spreading porn through WhatsApp. There was widespread protests against Thomas Mathew after he shared the pornographic image with the women's WhatsApp group

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം