സംസ്ഥാനത്ത് പോളിടെക്‌നിക് പ്രവേശനരീതി പരിഷ്‌കരിച്ചു

Monday July 3rd, 2017
2

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും കൂടുതല്‍ ഉപകാരപ്രദമാകുന്ന രീതിയില്‍ പോളിടെക്‌നിക് പ്രവേശന നടപടികള്‍ പരിഷ്‌കരിച്ച് ഉത്തരവായി. യോഗ്യതാ പരീക്ഷയ്ക്ക് ലഭിച്ച ഗ്രേഡ് പോയിന്റുകള്‍ പ്രകാരം കണക്കാക്കിയ ഇന്‍ഡക്‌സ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നാണ് സംവരണം തത്വങ്ങള്‍ പാലിച്ച് അഡ്മിഷന്‍ നടത്തുക.
താത്കാലിക റാങ്ക് ലിസ്റ്റും ട്രയല്‍ അലോട്ട്‌മെന്റും ആദ്യം പ്രസിദ്ധീകരിക്കും. ട്രയല്‍ അലോട്ട്‌മെന്റില്‍ പരാതിയുണ്ടെങ്കില്‍ സമര്‍പ്പിക്കാനും ഓപ്ഷന്‍സ് മാറ്റിക്കൊടുക്കാനും അവസരം ഉണ്ടായിരിക്കും. തുടര്‍ന്ന് റാങ്ക് ലിസ്റ്റും ആദ്യ അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും. ഒരു കുട്ടിയുടെ ആദ്യ ചോയ്‌സ് തന്നെ അലോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനത്തില്‍ ലഭിച്ച ബ്രാഞ്ചില്‍ മുഴുവന്‍ ഫീസും അടച്ച് പ്രവേശനം നേടണം. ഇല്ലെങ്കില്‍ അഡ്മിഷന്‍ പ്രക്രിയയില്‍ നിന്നും പുറത്താകും.

ഒരു വിദ്യാര്‍ത്ഥിക്ക് ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കാത്തതിനാല്‍ കിട്ടിയ ഓപ്ഷന്‍ മതിയെങ്കില്‍ ഉയര്‍ന്നവ ക്യാന്‍സല്‍ ചെയ്ത് അഡ്മിഷന്‍ ലഭിച്ച ബ്രാഞ്ചില്‍ ലഭിച്ച സ്ഥാപനത്തില്‍ മുഴുവന്‍ ഫീസും അടച്ച് പ്രവേശനം നേടണം. പ്രവേശനം നേടിയാല്‍ അവര്‍ക്കും വേറൊരു ചാന്‍സ് ലഭിക്കില്ല. ഒരു വിദ്യാര്‍ത്ഥിക്ക് കിട്ടിയ ബ്രഞ്ച് നിലനിര്‍ത്തുകയും ഒപ്പം ഉയര്‍ന്ന ഓപ്ഷന്‍സിന് ശ്രമിക്കുകയും ചെയ്യണമെങ്കില്‍ സൗകര്യപ്രദമായ സര്‍ക്കാര്‍/എയ്ഡഡ് പോളിടെക്‌നിക്കുകളില്‍ അപേക്ഷയോടൊപ്പം പറഞ്ഞിട്ടുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിച്ച് രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷനോടൊപ്പം ഫീസൊന്നും അടക്കേണ്ടതില്ല. തുടര്‍ന്നുള്ള അലോട്ട്‌മെന്റുകള്‍ ഇഷ്ടപ്പെട്ട ബ്രാഞ്ച് ലഭിച്ചാല്‍ ലഭിച്ച സ്ഥാപനത്തില്‍ പ്രവേശനം നേടുകയും ഓണ്‍ലൈനായി തന്നെ കിട്ടിയ അലോട്ട്‌മെന്റുവകള്‍ നിലനിര്‍ത്തുകയോ ഓപ്ഷനുകള്‍ അറേഞ്ച് ചെയ്യുകയോ ചെയ്യാം. കിട്ടിയ ബ്രാഞ്ചില്‍ പ്രവേശനത്തിന് താത്പര്യമില്ലാതെ ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രം നിലനിര്‍ത്തണമെങ്കില്‍ സൗകര്യപ്രദമായ സര്‍ക്കാര്‍/എയ്ഡഡ് പോളിടെക്‌നിക്കില്‍ ഉയര്‍ന്ന ഓപഷന്‍സ് മാത്രം രജിസ്റ്റര്‍ ചെയ്യാം. അവര്‍ക്ക് ലഭിച്ച അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും ചെയ്യും. തുടര്‍ന്നുള്ള അലോട്ട്‌മെന്റില്‍ ഉയര്‍ന്ന ഓപ്ഷന്‍സിന് മാത്രം ശ്രമിക്കാം. ഉയര്‍ന്ന ഓപ്ഷനുകള്‍ പരസ്പരം മാറ്റുകയോ ഏതെങ്കിലും ഉയര്‍ന്ന ഓപ്ഷനുകള്‍ ഇല്ലാതാക്കുകയോ ചെയ്യാം. ഇപ്പോള്‍ ഇത്തരം നാല് അലോട്ട്‌മെന്റുകളാണ് പ്രോസ്‌പെക്ടസില്‍ പറഞ്ഞിട്ടുള്ളത്. അന്തിമ അലോട്ട്‌മെന്റിന് മുമ്പ് എല്ലാ അലോട്ട്‌മെന്റുകളിലും ഉയര്‍ന്ന ഓപ്ഷനുകള്‍ റീ അറേഞ്ച് ചെയ്യാനും വേണ്ടാത്തത് ഡിലീറ്റ് ചെയ്യാനും അവസരമുണ്ട്. അന്തിമ അലോട്ട്‌മെന്റില്‍ എല്ലാവരും കിട്ടിയ ബ്രാഞ്ചില്‍ കിട്ടിയ സ്ഥാപനത്തില്‍ പ്രവേശനം നേടണം.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം