പോലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സി പി ജലീലിന്റെ വീട്ടില്‍ പോലിസ് റെയ്ഡ്

Friday May 1st, 2020

മലപ്പുറം: വയനാട് ജില്ലയിലെ വൈത്തിരിയില്‍ സ്വകാര്യ റിസോര്‍ട്ടിന് സമീപത്ത് വച്ച് 2019 മാര്‍ച്ച് ആറിന് പൊലീസിന്റെ വെടിയേറ്റ് മരിച്ച സിപി ജലീലിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്. മലപ്പുറം ജില്ലയിലെ പാണ്ടിക്കാടുള്ള ഇദ്ദേഹത്തിന്റെ വസതിയിലാണ് റെയ്ഡ് നടക്കുന്നത്. വണ്ടൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെയും, പാണ്ടിക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെടക്ടറുടെയും നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ലോക് ഡൗണ്‍ നിര്‍ദ്ദേശം പാലിക്കാതെ മുപ്പതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ അതിക്രമിച്ച് കടന്നതായി ജലീലിന്റെ സഹോദരന്‍ റഷീദ് ആരോപിച്ചു.

വയനാട്ടിലെ റിസോര്‍ട്ടിന് സമീപം പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് പറയപ്പെടുന്ന സിപി ജലീലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടക്കുന്നുണ്ട്. ദേശീയ പാതയ്ക്ക് സമീപം സ്വകാര്യ റിസോര്‍ട്ടിന് മുന്നിലുണ്ടായ വെടിവെപ്പിലാണ് ജലീല്‍ കൊല്ലപ്പെട്ടത്. റിസോര്‍ട്ടില്‍ നിന്ന് പണം ആവശ്യപ്പെട്ടെത്തിയ മാവോയിസ്റ്റുകള്‍ക്ക് നേരെ പൊലീസ് വെടിവയ്ക്കുകയായിരുന്നുവത്രെ. പുലര്‍ച്ചെ വരെ നീണ്ട വെടിവയ്പ്പിനൊടുവിലാണ് സിപി ജലീല്‍ കൊല്ലപ്പെട്ടത് എന്നായിരുന്നു പൊലീസ് ഭാഷ്യം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം