സഹപാഠികളെ ബലാല്‍സംഗം ചെയ്യാന്‍ ‘ബോയ്‌സ് ലോക്ക്‌റൂം’; പ്ലസ്ടു വിദ്യാര്‍ത്ഥി പിടിയില്‍

Wednesday May 6th, 2020

ന്യൂഡല്‍ഹി: സഹപാഠികളായ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ പദ്ധതി തയ്യാറാക്കിയ ഇന്‍സ്റ്റഗ്രാമിലെ ചാറ്റ്‌റൂം ആയ ‘ബോയ്‌സ് ലോക്ക് റൂം’ ഗ്രൂപ്പിന്റെ അഡ്മിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്ലസ്ടു വിദ്യാര്‍ത്ഥിയായ പതിനെട്ടു വയസുകാരനാണ് ബോയ്‌സ് ലോക്ക് റൂം എന്ന് ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് തുടങ്ങിയത്. അശ്ലീല സന്ദേശങ്ങളും മോര്‍ഫ് ചെയ്ത ഫോട്ടോകളും ഈ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തിരുന്നു. നോയിഡ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായ അഡ്മിന്‍. ഡല്‍ഹിയിലെ പ്രമുഖമായ സ്‌കൂളുകളിലെ പതിനഞ്ചിലധികം വിദ്യാര്‍ത്ഥികളെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുകയും ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഗ്രൂപ്പിലെ 27 അംഗങ്ങളെ ഇതിനകം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ തന്നെ പ്രായപൂര്‍ത്തിയാകാത്തവരാണ് മിക്കവരും. കൂടാതെ, 18 വയസ് തികഞ്ഞവരും കഴിഞ്ഞവരും ഗ്രൂപ്പില്‍ അംഗങ്ങളാണ്.

അതേസമയം, ഗ്രൂപ്പിനെക്കുറിച്ച് തങ്ങള്‍ക്ക് കാര്യമായി ഒന്നും അറിയില്ലെന്നും മറ്റ് ചില വിദ്യാര്‍ത്ഥികളാണ് തങ്ങളെ ഇതിലേക്ക് ചേര്‍ത്തതെന്നുമാണ് ഗ്രൂപ്പിലെ അംഗങ്ങളായ ഭൂരിഭാഗം കുട്ടികളും പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. ചാറ്റ് റൂമില്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ട പെണ്‍കുട്ടി ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് പുറംലോകം ഇക്കാര്യം അറിഞ്ഞത്. പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്യുന്നതിനെക്കുറിച്ച് 11, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ട്വിറ്ററില്‍ വൈറലായി. ചര്‍ച്ചകളില്‍ പങ്കെടുത്ത ചില ആണ്‍കുട്ടികള്‍ക്ക് പ്രായം 13 വയസിനും താഴെയാണെന്നത് ഞെട്ടിക്കുന്നതാണ്. കുട്ടികളുടെ ഇടയില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന് നിയന്ത്രണം വേണമെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.

English summary
Police have arrested the admin of the 'Boys Lock Room' group, a chatroom on Instagram, which plans to rape a classmate. The Instagram group started out as the Boys Lock Room, an eighteen-year-old student of Plus Two

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം