പോലിസുകാരെ അക്രമിച്ച കേസില്‍ പിടിയിലായവര്‍ക്കും കൊറോണ

Monday April 13th, 2020

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ പോലീസുകാരെ അക്രമിച്ചതിന് ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റിലായ മൂന്ന് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ സത്‌ന ജയിലിലാണ് കഴിഞ്ഞത്. ഒരാളെ ജബല്‍പുര്‍ ജയിലിലേക്കുമാണ് അയച്ചത്. തടവുകാര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതോടെ ഇവരുമായി ഇടപഴകിയ ജയില്‍ ജീവനക്കാരടക്കം 12 പേരെ ക്വാറന്റൈനിലാക്കി. പോലീസ് വാഹനത്തില്‍ തടവുകാര്‍ക്കൊപ്പമുണ്ടായിരുന്ന എട്ട് പോലീസുകാരോട് നിരീക്ഷണത്തില്‍ കഴിയാന്‍ ഇന്‍ഡോര്‍ ജില്ലാ ഭരണകൂടവും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഏപ്രില്‍ ഏഴിന് കൊവിഡ് നിയന്ത്രണ മേഖലായ ഇന്‍ഡോറിലെ ചന്ദന്‍ നഗറില്‍ പോലീസുകാരെ ആക്രമിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജയിലിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് ഇന്‍ഡോര്‍ പോലീസ് പ്രതികള്‍ക്ക് കൊവിഡ് പരിശോധന നടത്തിയിരുന്നില്ലെന്ന് സത്‌ന ജയില്‍ അധികൃതര്‍ ആരോപിച്ചു. അതേസമയം പ്രതിക്ക് കൊവിഡ് ലക്ഷണമുണ്ടെന്ന് തിരിച്ചറിഞ്ഞ ജബല്‍പുര്‍ ജയില്‍ സൂപ്രണ്ട് ഗോപാല്‍ തംറാക്കര്‍ ഇയാളെ നേരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സത്‌ന ജില്ലയിലെ ആദ്യ കൊവിഡ് പോസിറ്റീവ് കേസാണിത്. അതേസമയം ജബല്‍പൂരില്‍ എട്ട് പേര്‍ക്ക് നേരത്തെ വൈറസ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് കൂടുതല്‍ രോഗബാധിതരുള്ള ഇന്‍ഡോറില്‍ 311 പോസിറ്റീവ് കേസുകളുണ്ട്. 562 പേര്‍ക്കാണ് ഇതുവരെ മധ്യപ്രദേശില്‍ വൈറസ് സ്ഥിരീകരിച്ചത്. 43 പേര്‍ മരിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം