വീട്ടില്‍ അതിക്രമിച്ചു കയറി 13കാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

Thursday April 30th, 2020

കൊച്ചി: വീട്ടില്‍ അതിക്രമിച്ചു കയറി ബാലികയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പോക്‌സോ കേസിലെ പ്രതി പോലിസ് പിടിയില്‍. വെളിയത്തുനാട് സര്‍വീസ് സൊസൈറ്റി ബോര്‍ഡ് മെമ്പര്‍ ആയ ആലുവ വെളിയത്തുനാട്, യു.സി കോളജ് കനാല്‍ റോഡില്‍, പയ്യാക്കില്‍ വീട്ടില്‍ രമേഷ്(47)നെയാണ് ആലുവ ഡി വൈ എസ് പി ജി വേണുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 13വയസുള്ള പെണ്‍കുട്ടിയെയാണ് പ്രതി വീട്ടില്‍ അതിക്രമിച്ചുകയറി മാനഭംഗത്തിന് ഇരയാക്കിയത്. വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയം മനസ്സിലാക്കി അവരെ കാണുന്നതിനായി എന്ന വ്യാജേന വീട്ടിലെത്തിയാണ് അടുക്കളയില്‍ ജോലിചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പുത്തന്‍വേലിക്കര ഇന്‍സ്‌പെക്ടര്‍ ജോബിതോമസ്, ആലുവ വെസ്റ്റ് എസ് ഐ മാരായ വേണു, ജോണ്‍സണ്‍, എ എസ് ഐ മാരായ മനോജ്, ശിവദാസന്‍, സിവില്‍ പോലിസ് ഉദ്യോഗസ്ഥയായ പ്രീത എന്നിവരും പ്രതിയെ പിടികൂടനായി നിയോഗിക്കപ്പെട്ട അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ ആലുവ കോടതിയില്‍ ഹാജരാക്കി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം