പ്ലസ്ടു, വി.എച്ച്.എസ്.ഇ. ഫലം

Tuesday May 13th, 2014

Plustwo resultതിരുവനന്തപുരം: പ്ലസ്ടു, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്നു പ്രഖ്യാപിക്കും. വൈകീട്ട് മൂന്നിന് പി.ആര്‍. ചേംബറില്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് ഫലപ്രഖ്യാപനം നടത്തും.
സ്‌കോര്‍ ഷീറ്റുകളുടെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം നടന്ന ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ജൂണ്‍ പകുതിയോടെ പ്രസിദ്ധീകരിക്കും. 4,42,855 വിദ്യാര്‍ഥികളാണ് പ്ലസ്ടു പരീക്ഷയെഴുതിയത്. ജൂണിലെ സേ പരീക്ഷയ്ക്ക് മറ്റു വിഷയങ്ങള്‍ക്കും മൂല്യനിര്‍ണയ ക്യാംപില്‍നിന്നുള്ള ഓണ്‍ലൈന്‍ ടാബുലേഷന്‍ ഏര്‍പ്പെടുത്തുന്ന കാര്യം സജീവ പരിഗണനയിലാണ്. ഇതുമൂലം മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ നേരത്തേ സേ പരീക്ഷാഫലം പ്രഖ്യാപിക്കാന്‍ കഴിയുമെന്ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ബോര്‍ഡ് സെക്രട്ടറി അറിയിച്ചു.

പരീഷാഫലമറിയാന്‍ മീഡിയനെക്സ്റ്റ് ന്യൂസില്‍ സൗകര്യമേര്‍പ്പെടുത്തി. ഫലപ്രഖ്യാപനം മുതല്‍ മീഡിയനെക്സ്റ്റ് ന്യൂസിന്റെ കൊച്ചി ഓഫിസില്‍ 0484 2388155 നമ്പറില്‍ വിളിച്ചാല്‍ ഫലമറിയാം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം