പ്ലസ്ടു പരീക്ഷാഫലം: നാല് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു

Saturday May 10th, 2014

Suicideബാംഗ്ലൂര്‍: കര്‍ണാടക പി.യു.സി. (പ്ലസ്ടു) പരീക്ഷാഫലത്തിനു പിന്നാലെ നാല് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. ഒരു വിഷയത്തില്‍മാത്രം തോറ്റവരും ഫസ്റ്റ് ക്ലാസ്സോടെ വിജയിച്ച വിദ്യാര്‍ഥിയും ആത്മഹത്യ ചെയ്തവരിലുണ്ട്. ഫസ്റ്റ് ക്ലാസ് കിട്ടിയതറിയാതെ എല്ലാ വിഷയങ്ങളിലും തോറ്റെന്ന അമ്മാവന്റെ ഫോണ്‍വിളിയില്‍ മനംനൊന്താണ് രാമനഗര ജില്ലയിലെ തേജസ്വിനി (16) വീടിനു സമീപത്തുള്ള കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. ബസവേശ്വര കോമ്പസിറ്റ് കോളേജിലെ കൊമേഴ്‌സ് വിദ്യാര്‍ഥിനിയായിരുന്ന തേജസ്വിനിക്ക് 600 ല്‍ 376 മാര്‍ക്ക് ലഭിച്ചിരുന്നു. മരണ സമയത്ത് തേജസ്വിനി മാത്രമേ, വീട്ടിലുണ്ടായിരുന്നുള്ളു. അമ്മ കുമാരി ക്ഷേത്രത്തില്‍ പൂജയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. കര്‍ഷകനായ രാമചന്ദ്രപ്പയുടെയും കുമാരിയുടെയും ഏകമകളാണ് തേജസ്വിനി. പരീക്ഷയില്‍ തോറ്റെന്നു പറഞ്ഞതിനുശേഷം പിന്നീട് ഫസ്റ്റ്ക്ലാസ് ലഭിച്ചെന്ന് പറയാനാണ് താന്‍ ഉദ്ദേശിച്ചിരുന്നതെന്ന് തേജസ്വിനിയുടെ അമ്മാവന്‍ പോലീസിനോട് പറഞ്ഞു.
കോപ്പാള്‍ ജില്ലയിലെ ഗംഗാവതി താലൂക്കിലെ ജ്യോതി അമരപ്പ പരീക്ഷാഫലം വന്നപ്പോള്‍ ഒരു വിഷയത്തില്‍ തോറ്റതിനാണ് വിഷം കഴിച്ച്് ആത്മഹത്യ ചെയ്തത്. വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിനു മുമ്പെ മരണപ്പെട്ടു.
കനകപുര സ്വദേശി ആര്‍. സച്ചിന്‍ ഓണ്‍ലൈനില്‍ പരീക്ഷാഫലം നോക്കി തോറ്റെന്നറിഞ്ഞപ്പോള്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു. ബാംഗ്ലൂരിലെ നാളന്ദ കോളേജ് വിദ്യാര്‍ഥിയായിരുന്നു സച്ചിന്‍.
ഒരു വിഷയത്തിനുമാത്രം തോറ്റതിനാണ് സെന്റ് സേവ്യേഴ്‌സ് കോളേജിലെ ആര്‍ട്‌സ് വിദ്യാര്‍ഥി മാഡലിന്‍ മരിയ(19) ആത്മഹത്യ ചെയ്തത്. പരീക്ഷയില്‍ തോറ്റെന്നറിഞ്ഞതു മുതല്‍ മരിയ മനപ്രയാസത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. എല്ലാ കേസുകളിലും പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തിട്ടുണ്ട്.
വ്യാഴാഴ്ചയാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. ആറ്് ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം