പ്ലസ്ടു, വി.എച്ച്.എസ്.സി 79.39 % വിജയം

Tuesday May 13th, 2014
2

തിരുവനന്തപുPlustwo result publishരം: പ്ലസ്ടു, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയര്‍സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചു. 79.39 ശതമാനമാണ് വിജയം. സര്‍ക്കാര്‍ മേഖലയിലെ വിജയശതമാനം 78.77ഉം  എയിഡഡ് മേഖലയില്‍ 82 ശതമാനവുമാണ്. ആറായിരത്തി എഴുനൂറ്റി എണ്‍പത്തി മൂന്ന് പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 1200ല്‍ 1200മാര്‍ക്കും നേടിയവരുടെ എണ്ണം 84 ആണ്. ഏറ്റവും ഉയര്‍ന്ന വിജയശതമാനം രേഖപ്പെടുത്തിയ സ്‌കൂള്‍  പട്ടം സെന്റ് മേരീസ് സ്‌കൂളാണ് . ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ വിജയിച്ചത് എറണാകുളത്തും ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ വിജയിച്ചത് പത്തനം തിട്ടയിലുമാണ്. വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് പൊതു വിദ്യാഭ്യാസ സെക്രട്ടറി എ .ഷാജഹാന്‍ ഹയര്‍സെക്കന്ററി ഡയറക്ടര്‍ കെ.എന്‍ സതീഷ് എന്നിവര്‍ ചേര്‍ന്നാണ് ഫലം പ്രസിദ്ധീകരിച്ചത്.

Click HERE for your result ഒന്നാംവര്‍ഷ ഹയര്‍സെക്കന്ററി ഫലം ജൂണ്‍ പകുതിയോടെ പ്രസിദ്ധീകരിക്കും. ഏപ്രില്‍ 26നാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. മാര്‍ച്ച് മൂന്ന് മുതല്‍ 29 വരെയായിരുന്നു പരീക്ഷകള്‍.എല്ലാ ജില്ലകളില്‍ നിന്നുമുള്ള അതത് വിഷയങ്ങളിലെ സീനിയര്‍ അധ്യാപകരാണ് മൂല്യനിര്‍ണയ സൂചികകള്‍ തയ്യാറാക്കിയത്. സംസ്ഥാനത്തുടനീളം 67 ക്യാമ്പുകളിലായാണ് മൂല്യനിര്‍ണയം നടന്നത്.

പരീഷാഫലമറിയാന്‍ മീഡിയനെക്സ്റ്റ് ന്യൂസില്‍ സൗകര്യമേര്‍പ്പെടുത്തി. മീഡിയനെക്സ്റ്റ് ന്യൂസിന്റെ കൊച്ചി ഓഫിസില്‍ 0484 2388155 നമ്പറില്‍ വിളിച്ചാല്‍ ഫലമറിയാം.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം