ഇ കെ നായനാരുടെ ജ്വലിക്കുന്ന ഓര്‍മകളുമായി പിണറായി

Tuesday May 19th, 2020

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരുടെ മരിക്കാത്ത ഓര്‍മകള്‍ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നായനാരുടെ പതിനാറാം ചരമ വാര്‍ഷിക ദിനത്തിലാണ് നായനാര്‍ നല്‍കിയ രാഷ്ട്രീയ പ്രോല്‍സാഹനവും പ്രചോദനവും എടുത്തുപറഞ്ഞ് പിണറായി പ്രിയപ്പെട്ട സഖാവിനെ ഓര്‍ക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലാണ് മുഖ്യമന്ത്രി നായനാരുടെ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുന്നത്.

സഖാവ് നായനാരെ ഓര്‍ക്കാന്‍ ഒരു പ്രത്യേക ദിവസം വരേണ്ടതില്ല. എന്നും മനസ്സില്‍ കടന്നെത്തുന്ന സ്മരണയും ഊര്‍ജ്ജവും പ്രചോദനവുമാണ് സഖാവ്. ഇ.കെ നായനാരോളം കേരള ജനത നെഞ്ചിലേറ്റിയ നേതാക്കള്‍ അധികം ഉണ്ടായിട്ടില്ല. ഏറ്റവും കഠിനമായ രാഷ്ട്രീയ കാലാവസ്ഥയില്‍ ഒഴുക്കിനെതിരെ നീന്തിയ പോരാളിയാണ് സ. നായനാര്‍. ഒരു പക്ഷേ, രാഷ്ട്രീയ വ്യക്തിത്വം എന്ന നിലയ്ക്കും ഭരണാധികാരി എന്ന നിലയ്ക്കും അദ്ദേഹം കേരളത്തിനര്‍പ്പിച്ച സംഭാവനകളുടെ മഹത്വം ഇത്രമേല്‍ പ്രസക്തമായ മറ്റൊരു കാലം വേറെയില്ല. കോളറയോടും, വസൂരിയോടും മല്ലടിച്ച ജനതയ്ക്ക് അതിജീവനത്തിന്റെ കരുത്തു പകര്‍ന്നു നല്‍കിയ കമ്മ്യൂണിസ്റ്റ് പാരമ്പര്യമാണ് സഖാവ് നായനാരുടെ ജീവിത പഥത്തിലെ നിറവെളിച്ചം. ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ മഹാമാരിയോട് നേര്‍ക്ക് നേര്‍ പൊരുതിനില്‍ക്കാനുള്ള നമ്മുടെ ഊര്‍ജവും ആ വെളിച്ചമാണ്. മുഖ്യമന്ത്രി എഴുതുന്നു….
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം….

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം