താന്‍ ന്യൂനപക്ഷ വിരുദ്ധനല്ല; ശബ്ദരേഖ അടര്‍ത്തിയെടുത്തതെന്നും പിള്ള

Wednesday August 3rd, 2016
2

Balakrishna pillaiകൊട്ടാരക്കര: ന്യൂനപക്ഷ വിരുദ്ധ പ്രസംഗത്തില്‍ വിശദീകരണവുമായി കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. പുറത്തുവന്ന ശബ്ദരേഖ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് എഡിറ്റ് ചെയ്തതാണെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പ്രസംഗത്തിന്റെ പേരില്‍ ആര്‍ക്കെങ്കിലും വിഷമമുണ്ടായെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും ബാലകൃഷ്ണപിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താന്‍ ന്യൂനപക്ഷ വിരുദ്ധനല്ല. പറയാത്ത കാര്യങ്ങളാണ് ശബ്ദരേഖയിലുള്ളത്. തനിക്കെതിരെ മനപ്പൂര്‍വം ഒരു പത്രം നടത്തിയ ആക്രമണം കൂടിയായിരുന്നു ആ വാര്‍ത്ത. പല സന്ദര്‍ഭങ്ങളിലായി പറഞ്ഞ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് എഡിറ്റ് ചെയ്തതാണ്. അതാരാണ് ചെയ്തതെന്ന് തനിക്കറിയാമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. എല്ലാ വര്‍ഷവും മുസ്ലിം പള്ളികളിലും കൃസ്ത്യന്‍ പള്ളികളിലും സന്ദര്‍ശനം നടത്താറുള്ള ആളാണ്. മുമ്പ് ഒരു തെരഞ്ഞടുപ്പ് കാലത്ത് പിള്ളയച്ചായന്‍, കുരിശുപിള്ളയെന്നെല്ലാം തനിക്കെതിരെ എഴുതിവെച്ചത് താന്‍ ന്യൂനപക്ഷങ്ങളോടൊപ്പം പ്രവര്‍ത്തിച്ചതിനാലായിരുന്നു.

അഞ്ച് നേരം നമസ്‌കരിക്കുന്ന മുസ്ലിംകളും ഞായറാഴ്ച കുര്‍ബാനക്ക് പോകുന്ന കൃസ്ത്യാനികളെയും പോലെ ഹിന്ദു സഹോദരരും അമ്പലത്തില്‍ പോകണമെന്ന് താന്‍ പ്രസംഗത്തില്‍ പറഞ്ഞകാര്യം ശരിയാണ്. കൂടാതെ ശബരിമലയില്‍ സത്രീ പ്രവേശത്തില്‍ ഇടപെടാന്‍ കോടതിക്ക് അവകാശമില്ലെന്നും അത് തന്ത്രിമാരാണ് തീരുമാനിക്കുകയെന്നും പറഞ്ഞിട്ടുണ്ട്. എന്നാല്‍ കോടതി ഈ വിഷയത്തില്‍ ഇടപെട്ടാല്‍ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശവും ചര്‍ച്ചയാകും. ഇത് ശരിയല്ലെന്നുമാണ് പറഞ്ഞതെന്നും ബാലകൃഷ്ണപിള്ള കൂട്ടിച്ചേര്‍ത്തു. തനിക്ക് മക്കയില്‍ പോവാനാവത്തതിനാല്‍ മറ്റൊരാളെ ഹജിന് പറഞ്ഞയച്ചിട്ടുണ്ട്. ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ അതിനെതിരെ പ്രസംഗിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ താന്‍ ന്യൂനപക്ഷ വിരുദ്ധനെന്ന് ആരും പറയില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്‍.എസ്.എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുസമ്മേളനത്തില്‍ സംസാരിക്കവേയാണ് പിള്ള മുസ്ലിം, ക്രൈസ്തവ സമുദായങ്ങളെ ആക്ഷേപിച്ചത്; ‘തിരുവനന്തപുരത്ത് പോയാല്‍ താന്‍ പാര്‍ട്ടി ഓഫിസിലാണ് താമസിക്കുന്നത്. നായയുടെ കുരപോലെതന്നെയാണ് അവിടെ അഞ്ചുനേരവും. അടുത്തൊരു പള്ളി കൊണ്ടുവെച്ച് അങ്ങ് ബാങ്ക് വിളിക്കുകയാ. ഇത് കേട്ടാല്‍ ഉറങ്ങാന്‍ പറ്റില്ല. ബാങ്ക് വിളിക്കുമ്പോള്‍ സമീപത്തെ മറ്റ് ദേവാലയങ്ങളിലെ മൈക്ക് ഓഫാക്കി കൊടുക്കണം. അതാണ് രീതി.
10 മുസ്ലിംകളോ ക്രൈസ്തവരോ ഒരിടത്ത് താമസിച്ചാല്‍ അവര്‍ അവിടെ പള്ളി പണിയും. പണ്ട് ഒരു പ്രദേശത്ത് ഒരു ക്രിസ്ത്യന്‍ പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ഇന്ന് എവിടെ നോക്കിയാലും പള്ളിയേ ഉള്ളൂ. മുസ്ലിം യുവതികളെ പള്ളിയില്‍ കയറ്റാതിരിക്കുന്നത് ശരിയാണോ? അങ്ങനെ വന്നാല്‍ കഴുത്തറക്കും. ശബരിമല വിഷയത്തില്‍ തന്ത്രിമാരും ആചാര്യന്മാരും പറഞ്ഞ കാര്യം ശരിയല്ലെന്ന് ജഡ്ജി കുര്യന്‍ തോമസ് പറഞ്ഞാല്‍ അതും ശരിയാകില്ല. വിശ്വാസത്തിനുവേണ്ടി കഴുത്തറക്കുകയാണിപ്പോള്‍’ പിള്ള തുടര്‍ന്നു

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം