ഇടതു സര്‍ക്കാറിന്റെ നിലപാടുകള്‍ അപകടകരം; പോപുലര്‍ഫ്രണ്ട്

Saturday January 21st, 2017

മലപ്പുറം: കേന്ദ്രത്തിലെ ഫാഷിസ്റ്റ് സര്‍ക്കാരിന്റെ ചുവടുപിടിച്ച് കേരളത്തില്‍ ഇടതു സര്‍ക്കാരും മുസ്‌ലിം വിരുദ്ധ നിലപാടുകളുമായി മുന്നോട്ട് പോകുന്നത് അപകടകരമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേരള ഘടകം പ്രസിഡന്റ് സി അബ്ദുല്‍ഹമീദ്. മലപ്പുറം പുത്തനത്താണിയില്‍ നടക്കുന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതപ്രബോധന സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തല്‍, പോലീസിന്റെ വേട്ടയാടല്‍, ഭീകര നിയമങ്ങളുടെ പ്രയോഗം എന്നിവയിലൊക്കെ മുസ്‌ലിംകള്‍ക്കെതിരായ നീക്കങ്ങള്‍ നിഴലിച്ചു കാണുന്നുണ്ട്. കേരളം കാത്തു സൂക്ഷിച്ചിരുന്ന മതേതര സ്വഭാവത്തെയാണ് ഇതിലൂടെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഫാഷിസത്തിനെതിരായ ജനകീയ പ്രതിരോധത്തിലും ജനോപകാരപ്രദമായ സേവന പ്രവര്‍ത്തനത്തിലും ശ്രദ്ധേയമായ മുന്നേറ്റം സാധ്യമായ ഒരു വര്‍ഷമാണ് പിന്നിട്ടത്. അധിനിവേശത്തിനെതിരായ പോരാട്ടങ്ങള്‍ പൈതൃകമായുള്ള ജനതയാണ് മുസ്‌ലിംകള്‍. വര്‍ഗീയ വാദികളില്‍ നിന്നും ഫാഷിസ്റ്റുകളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങേണ്ട ഉത്തരവാദിത്തം പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരില്‍ അര്‍പ്പിതമാണെന്നും അതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിന്റെ പിന്തുണ വേണ്ടതുണ്ടെന്നും സി അബ്ദുല്‍ഹമീദ് പറഞ്ഞു.

ജനറല്‍ സെക്രട്ടറി കെ.എച്ച് നാസര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ അസംബ്ലി ഞായറാഴ്ച സമാപിക്കും. ദേശീയ സമിതി അംഗങ്ങളായ പി.എന്‍ മുഹമ്മദ് റോഷന്‍, കരമന അഷ്‌റഫ് മൗലവി എന്നിവര്‍ സംബംന്ധിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം