പെഷാവറില്‍ ബസില്‍ സ്‌ഫോടനം; 15 പേര്‍ കൊല്ലപ്പെട്ടു

Wednesday March 16th, 2016

blast peshavarപെഷാവര്‍: പാകിസ്താനിലെ പെഷാവറില്‍ സര്‍ക്കാര്‍ ജീവനക്കാരുമായി പോയ ബസിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരെല്ലാം സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന് ഡോണ്‍ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. പെഷാവറിലെ സുനേഹ്‌രി മസ്ജിദിന്റെ അടുത്ത് വെച്ചാണ് ബസില്‍ പൊട്ടിത്തെറിയുണ്ടായത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മര്‍ദാനില്‍ നിന്ന് പ്രവിശ്യാ തലസ്ഥാനത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

ബസിന്റെ പിന്നിലാണ് ബോംബ് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് സൂപ്രണ്ട് മുഹമ്മദ് കാഷിഫ് പറഞ്ഞു. എട്ട് കിലോഗ്രാമോളം വരുന്ന സ്‌ഫോടകവസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ബോംബ് ഡിസ്‌പോസല്‍ യൂനിറ്റ് അറിയിച്ചു. അതേസമയം, സ്‌ഫോടനത്തിന്റെ ഉത്തവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം