ക്വാറന്റൈന്‍ ലംഘിച്ച് ആളുകള്‍ പുറത്ത്; നാല് ദിവസത്തിനിടെ 121 കേസുകള്‍

Thursday May 21st, 2020

കാസര്‍കോട്: വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശം ലംഘിക്കപ്പെടുന്നു. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ 121 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ആശങ്കപ്പെടുത്തുന്ന കണക്കുകളാണിതെന്ന മുന്നറിയിപ്പാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്നത്.

കോവിഡ് രോഗികള്‍ ഏറ്റവുമധികം ഉണ്ടായിരുന്ന ജില്ലകളിലൊന്നാണ് കാസര്‍കോട്. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വലിയ തോതില്‍ ആളുകള്‍ ജില്ലയിലേക്ക് എത്തുകയും ചെയ്തിരുന്നു. ഹോം ക്വാറന്റൈന്‍ നിര്‍ദ്ദേശം ലംഘിക്കുന്നവരിലും മുന്നില്‍ കാസര്‍കോട് ജില്ലയാണ്. നിര്‍ദ്ദേശം ലംഘിച്ച് വീടില്‍ നിന്ന് പുറത്തിറങ്ങിയതിന് കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ 81 കേസുകളാണ് ജില്ലയിലെടുത്തത്. കോട്ടയത്ത് ആറും വയനാടും പാലക്കാടും അഞ്ച് വീതവും കേസുകളെടുത്തിട്ടുണ്ട്.

വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തിയ നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്കൊപ്പം വിമാനത്തിലും ട്രെയിനിലുമൊക്കെ സഞ്ചരിച്ചിരുന്നവര്‍ ഹോം ക്വാറന്റൈന്‍ ലംഘിക്കുന്നത് അപകടകരമായ പ്രവണതയാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. സംസ്ഥാനത്ത് ഹോം ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേസ് എടുക്കുന്നതോടൊപ്പം ഇവരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നുമുണ്ട്.

English summary
The directive not to release people from abroad and from other states who are under surveillance is violated. In the last four days, 121 cases have been registered in the state. Health workers are warning that these are alarming figures.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം