മഞ്ചേശ്വരം എം.എല്‍.എ പി ബി അബ്ദുള്‍ റസാഖ് നിര്യാതനായി

Saturday October 20th, 2018
2

കാസര്‍കോട്: മഞ്ചേശ്വരം എം.എല്‍.എ. പി.ബി. അബ്ദുല്‍ റസാഖ്(63) നിര്യാതനായി. ശനിയാഴ്ച പുലര്‍ച്ചെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഖബറടക്കം വൈകീട്ട് ആറിന് ആലമ്പാടി ജുമാമസ്ജിദ് ഖബറിസ്ഥാനില്‍.

2011 മുതല്‍ മഞ്ചേശ്വരത്തു നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ജനകീയ നേതാവാണ് അദ്ദേഹം. സംഘ് പരിവാര്‍ ശക്തമായ വര്‍ഗീയ പ്രചരണം നടത്തിയ 2016 തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ കെ. സുരേന്ദ്രനെ 89 വോട്ടിന് തോല്‍പ്പിച്ച് അദ്ദേഹം രാഷ്ട്രീയ വൃത്തങ്ങളില്‍ ശ്രദ്ധേയനായിരുന്നു.

1967ല്‍ മുസ്ലിം യൂത്ത് ലീഗിലൂടെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച അബ്ദുല്‍ റസാഖ് ഏഴു വര്‍ഷത്തോളം ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട്, പഞ്ചായത്ത് പ്രസിഡണ്ട്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട്, കേരള റൂറല്‍ വെല്‍ഫെയര്‍ ഡെവലപ്‌മെന്റ് സൊസൈറ്റി ഡയറക്ടര്‍, ജില്ലാ വികസന സ്ഥിരം സമിതിയംഗം, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തുടങ്ങിയ വിവിധ സ്ഥാനങ്ങളില്‍ സേവനമനുഷ്ഠിച്ചു. എര്‍മാളം ജമാഅത്ത് ജനറല്‍ സെക്രട്ടറി, നെല്ലിക്കട്ട, നീര്‍ച്ചാല്‍ ജമാഅത്തുകളുടെ പ്രസിഡണ്ട്, നായന്മാര്‍മൂല ജമാഅത്ത് വര്‍ക്കിങ് കമ്മിറ്റിയംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു.

സഫിയയാണ് ഭാര്യ. മക്കള്‍: ഷഫീഖ് റസാഖ്, സൈറ, ഷൈല, ഷൈമ.

എം.എല്‍.എ പി.ബി. അബ്ദുള്‍ റസാഖിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കാസര്‍കോട് ജില്ലയുടെ വികസന പ്രര്‍ത്തനങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധാലുവായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം