പത്താന്‍കോട്ട് ആക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാനാണെന്നതിനു തെളിവില്ല; എന്‍ഐഎ

Friday June 3rd, 2016
2

Pathankot: Security personnel guarding at a position inside the Pathankot Air Force base after the end of the military operation against militants on Tuesday. PTI Photo (PTI1_5_2016_000201B)

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണത്തില്‍ പാക് സര്‍ക്കാരിനോ മറ്റു ഏജന്‍സികള്‍ക്കോ നേരിട്ടുള്ള പങ്ക് വ്യക്തമാക്കുന്ന തരത്തിലുള്ള തെളിവ് ലഭിച്ചിട്ടില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഡയറക്ടര്‍ ജനറല്‍ ശരത് കുമാര്‍. എന്നാല്‍ മസൂദ് അസ്ഹറിനും സഹോദരന്‍ റഊഫ് അസ്ഹറിനും ആക്രമണത്തിലുള്ള പങ്ക് വ്യക്തമാക്കുന്ന കൃത്യമായ തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. പാകിസ്താനില്‍ വെച്ചുള്ള രണ്ടാം ഘട്ട അന്വേഷണത്തിനായി പാക് സര്‍ക്കാറിന്റെ അനുമതി കാത്തിരിക്കുകയാണ്.

എന്‍.ഐ.എയുടെ പ്രത്യേക സംഘത്തെ പാകിസ്താന്‍ സന്ദര്‍ശിച്ച് അന്വേഷണം നടത്താന്‍ അവിടുത്തെ സര്‍ക്കാര്‍ അനുവദിക്കുമെന്ന കാര്യത്തില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്നും ശരത് കുമാര്‍ വ്യക്തമാക്കി.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/pathankot-ari-force-station-attack-pakistan-involved-nia">
Twitter
LinkedIn
Tags: ,
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം