മാതാപിതാക്കള്‍ ജീവിക്കുന്നത് മക്കള്‍ക്ക് വേണ്ടി……

Sunday February 16th, 2014

Dileep familyകൊച്ചി: ഞങ്ങളുടെ വേര്‍പിരിയല്‍ ആഘോഷിക്കുന്ന സിനിമ മാഗസിനുകള്‍ അവരുടെ മനസ്സില്‍ തോന്നുന്നത് തട്ടി വിടുകയാണെന്ന് നടന്‍ ദിലീപ്. ഒരു പ്രമുഖ പത്രം ദിലീപ് – മഞ്ജു വിവാഹമോചനം അജണ്ടയായി തന്നെ ഏറ്റെടുത്തിരുന്നു. അപ്പോഴൊക്കെ തികഞ്ഞ മൗനത്തിലായിരുന്നു താരദമ്പതികള്‍ .
‘ശരിക്കും പറഞ്ഞാല്‍ എന്തെങ്കിലും മനസ്സ് തുറന്നു പറയാന്‍പോലും പേടിയാണ്. വിവാദങ്ങള്‍ എന്നെ മടുപ്പിക്കുന്നു. പ്രേക്ഷകരുടെ പിന്തുണ കൊണ്ടുമാത്രം ജീവിച്ചു പോകുന്ന നടനാണ് ഞാന്‍. മാതാപിതാക്കള്‍ ജീവിക്കുന്നത് മക്കള്‍ക്ക് വേണ്ടിയാകണം. ഒരു പ്രായം വരെ മാത്രമെ അവരെ നമുക്ക് ഓമനിക്കാന്‍ ലഭിക്കൂ. പിന്നീട് അവര്‍ അവരുടെ ജീവിതത്തിലേക്ക് മടങ്ങും. അതുകൊണ്ട് മക്കളെ ഓമനിക്കാന്‍ ലഭിക്കുന്ന നിമിഷങ്ങള്‍ നഷ്ടപ്പെടുത്തരുത്.
എനിക്ക് കുട്ടികളുടെ മനസാണ്. അതുകൊണ്ടാണ് സിനിമയില്‍ തലകുത്തിമറിയാനും മറ്റും പറ്റുന്നത്. മോളെ കാണുമ്പോഴാണ് ഞാനൊരു അച്ഛനാണെന്ന് ഓര്‍ക്കുന്നത്. മകളുടെ ആഗ്രഹങ്ങള്‍ക്ക് എന്റെ തിരക്ക് തടസമാകാറില്ല. ആലുവയിലെ വീട്ടില്‍ അവള്‍ക്കൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്താറുണ്ടെന്നും ദിലീപ് പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം